Advertisement

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

June 11, 2022
Google News 1 minute Read
kozhikode petrol pump robbery

കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്. ( kozhikode petrol pump robbery )

കവർച്ച ചെയ്ത അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയിൽ നിന്ന് കണ്ടെടുത്തു. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

മൂന്നാഴ്ച മുൻപാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിക്കുന്നത്. മുഖം മൂടി ധരിക്കാനും ഡബിൾ ഗ്ലൗസ് ഉപയോഗിക്കാനും മുളക് പൊടി ഇടാനും പ്രചോദനമായത് സിനിമയാണെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.

Story Highlights: kozhikode petrol pump robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here