Advertisement

ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി ഉത്തരവിറങ്ങി

June 13, 2022
Google News 2 minutes Read
crime branch investigates rdo court evidence robbery

ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി ഉത്തരവിറങ്ങി. പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിശ്ചയിക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറാൻ തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. ( crime branch investigates rdo court evidence robbery )

തൊണ്ടിമുതൽ കവർന്നയാളെ കഴിഞ്ഞ ദിവസം അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. 2020ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ റിപ്പോർട്ട് നൽകി.

Read Also: ‘കള്ളന്‍ കപ്പലില്‍ തന്നെ’; ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു

നടപടി നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടിയാണ് റിപ്പോർട്ട് നൽകിയത്. സ്വർണത്തിനും വെള്ളിക്കും പുറമേ 47000 രൂപയും കോടതിയിൽ നിന്ന് മോഷണം പോയിരുന്നു. ഇയാൾക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷണം നടത്തും.

Story Highlights: crime branch investigates rdo court evidence robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here