Advertisement

ദുബായ് വിമാനത്താവള റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍

June 13, 2022
Google News 1 minute Read

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍. ഈ മാസം 22ന് റണ്‍വെ തുറക്കാനാണ് അധികൃതരുടെ തീരുമാനം. വടക്ക് ഭാഗത്തെ റണ്‍വെയാണ് മെയ് 9ന് താല്‍കാലികമായി അടച്ചത്. സുരക്ഷ കൂട്ടാനും വിമാന സര്‍വീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനുമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായായിരുന്നു വിമാനത്താവള അധികൃതരുടെ തീരുമാനം.

1000 വാഹനങ്ങളും മൂവായിരത്തോളം തൊഴിലാളികളും നിര്‍മാണരംഗത്ത് സജീവമായിരുന്നു. റണ്‍വെയിലെ 4.5 കിമീ ഭാഗത്തായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍. വടക്കന്‍ റണ്‍വേ മുഴുവനായി പുനര്‍നിര്‍മ്മിക്കുക, വിശാലമായ റണ്‍വേ സ്ട്രിപ്പ് ശക്തിപ്പെടുത്തുക, പ്രധാന ടാക്‌സി വേ എന്‍ട്രികളിലും എക്‌സിറ്റുകളിലും നടപ്പാത ഉറപ്പിക്കുക, മലിനജലം ഒഴുക്കാന്‍ സൗകര്യം ഒരുക്കല്‍ എന്നിവയും ഇക്കാലയളവില്‍ നടന്നു.

ഇത് പരിഗണിച്ച് ആയിരത്തോളം വിമാന സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറ്റിയിരുന്നു. പണി പൂര്‍ത്തിയാവുന്നതോടെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട സര്‍വീസുകള്‍ ഇവിടേക്ക് തിരിച്ചെത്തും. 2019ല്‍ സമാനമായ തരത്തില്‍ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. തെക്ക് ഭാഗത്തെ റണ്‍വേയായിരുന്നു അന്ന് അറ്റകുറ്റപ്പണി.

Story Highlights: Dubai Airport runway renovation in final stage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here