രാഷ്ട്രപതി സ്ഥാനാർഥി ആകാനില്ലെന്ന് ശരത് പവാർ; പ്രതിപക്ഷത്തിനായി പൊതു സ്ഥാനാർഥിയെ നിർത്താൻ ധാരണ

രാഷ്ട്രപതി സ്ഥാനാർഥി ആകാനില്ലെന്ന് മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും ശരത് പവാർ. പ്രതിപക്ഷത്തിനായി പൊതു സ്ഥാനാർഥിയെ നിർത്താൻ യോഗത്തിൽ ധാരണ. സ്ഥാനാർഥിയെ തീരുമാനിക്കാൻ ഈ മാസം 21 ന് മുൻപായി വീണ്ടും യോഗം ചേരും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനും തീരുമാനം. ( opposition presidential candidate )
കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മമത ബാനർജി വീണ്ടും രാഷ്ട്ര പതി സ്ഥാനാർത്തിയായി ശരത് പവാറിന്റെ പേര് നിർദ്ദേശിച്ചു എന്നാൽ പവർ നിരസിച്ചു.
ഗോപാല കൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നീ പേരുകളും മമത നിർദ്ദേശിച്ചെങ്കിലും, ഒരു പേരിലേക്ക് ഉടൻ എത്തേണ്ടതില്ലെന്ന് ഒമർ അബ്ദുള്ള അഭിപ്രായമറിയിച്ചു.
Read Also: ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യ: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്ത പാർട്ടികൾ ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ചു തീരുമാനമെടുക്കാമെന്ന് യോഗത്തിൽ ധാരണ യായി.
ഈ മാസം , 20 നോ 21 നോ ഇതിനായി വീണ്ടും യോഗം ചേരും. യോഗത്തിൽ മമത നടത്തിയ പ്രസംഗത്തെ പ്രമേയമായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മറ്റ് പാർട്ടികൾ എതിർത്തു തുടർന്ന്, രാജ്യത്തിന്റെ 75 ആം വാർഷികത്തിൽ ഭരണഘടന മൂല്യങ്ങളും മതേതരത്വവും ഉയർത്തി പിടിക്കുന്ന രാഷ്ട്രപതി സ്ഥാനാർഥി യെ നിർത്തു മെന്ന് യോഗം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.
മമത ക്ഷണിച്ച 22 ൽ 18 പാർട്ടികളും യോഗത്തിൽ പങ്കെടുത്തു. കോണ്ഗ്രസ് പങ്കെടുക്കുന്നതിനാലാണ് ഠഞട, അകാലി ദൽ എന്നീ പാർട്ടികൾ വിട്ടു നിന്നത്.
Story Highlights: opposition presidential candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here