‘മീ ടു പോലൊരു ഊള വാക്ക് ഇട്ട് ജനങ്ങളെ പറ്റിക്കുവാണോ ?’; പൊട്ടിത്തെറിച്ച് വിനായകൻ
മീ ടു ആരോപണത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ. തനിക്കെതിരെ മീ ടു ആരോപണമുന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിനായകൻ ചോദിക്കുന്നു. മാനസീകവും ശാരീരകവുമായ ഉപദ്രവമാണ് മീ ടു. അത് വലിയ കുറ്റകൃത്യമാണെന്നും താൻ ആരേയും ആ രീതിയിൽ ഉപദ്രവിച്ചിട്ടില്ലെന്നും വിനായകൻ പറയുന്നു. ( vinayakan angry over me too )
‘ഇത്രയും വലിയൊരു കുറ്റകൃത്യം നിങ്ങൾ വളരെ ലളിതമായി തട്ടിക്കളയുകയാണോ ? ഇവരെ പിടിച്ച് ജയിലിൽ ഇടണ്ടേ ? എത്ര പേർ ജയിലിൽ പോയി ? നിങ്ങൾ തമാശ കളിക്കുവാണോ ? ഇത്ര വലിയൊരു കുറ്റകൃത്യം ഈ നാട്ടിൽ നടന്നിട്ട്, മീ ടു പോലൊരു ഊള വാക്ക് ഇട്ട് ജനങ്ങളെ പറ്റിക്കുവാണോ ? എന്താണ് മീ ടൂ ? ശാരീരികവും മാനസികവുമായ പീഡനം. അല്ലേ ? തമാശ കളിക്കുന്നോ വിനായകനോട് ? ശാരീരികവും മാനസികവുമായുള്ള പീഡനമാണ് മീ ടൂ എങ്കിൽ ഞാനത് ചെയ്തിട്ടില്ല’- വിനായകൻ പറയുന്നു.
Read Also: വിദ്യാര്‍ത്ഥിനികളുടെ മീ ടു ആരോപണം: കെ വി ശശികുമാറിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി
വിനായകന്റെ പന്ത്രണ്ട് എന്ന് സിനിമയുടെ പ്രോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലാണ് വിനായകൻ ഇത്തരത്തിൽ പൊട്ടിത്തെറിച്ചത്.
Story Highlights: vinayakan angry over me too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here