‘മന്ത്രിയുടെ വ്യാജ നഗ്ന വിഡിയോ തയാറാക്കാൻ നിർബന്ധിച്ചു’; പരാതിക്കാരി ട്വന്റിഫോറിനോട്

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപ്രവർത്തക. തന്നോട് ക്രൈം നന്ദകുമാർ പലതവണ മോശമായി പെരുമാറിയെന്നും അശ്ലീല വിഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. ( crime nandakumar forced to create obscene video )
‘എന്നോട് പലവട്ടം മോശമായി സംസാരിച്ചിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ നഗ്ന വിഡിയോ തയാറാക്കാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വിസമ്മതിക്കുകയും, ഇക്കാര്യം സഹപ്രവർത്തകരോട് തുറന്ന് പറയുകയും ചെയ്തു. ഇതോടെ നന്ദകുമാർ വാട്ട്‌സ് ആപ്പ് വഴി ഭീഷണിപ്പെടുത്തി. തുടർന്ന് കമ്മീഷ്ണർ ഓഫിസിൽ പരാതി നൽകുകയുമായിരുന്നു’- പരാതിക്കാരി പറഞ്ഞു.
Read Also: പീഡന പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ
സഹപ്രവർത്തകയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്. സ്ത്രീയെ അപമാനിക്കൽ, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.
Story Highlights: crime nandakumar forced to create obscene video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here