സ്വവർഗ ചുംബന രംഗം; ഡിസ്‌നി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തി രാജ്യങ്ങൾ

ടോയ് സ്‌റ്റോറി ഫ്രാഞ്ചൈസിയുടെ ഭാഗമായി പുതുതായി പുറത്തിറങ്ങിയ ലൈറ്റ് ഇയർ എന്ന ഡിസ്‌നി ചിത്രം നിരോധിച്ച് രാജ്യങ്ങൾ. രണ്ട് സ്ത്രീകൾ തമ്മിൽ ചുംബിക്കുന്ന രാജ്യങ്ങളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ദക്ഷിണേഷ്യയിലെ ചില രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളുമാണ് ചിത്രത്തിന് നിരോധനമേർപ്പെടുത്തിയത്. ( same sex kissing scene Disney light year faces ban )
ഇന്തോനേഷ്യ, മലേഷ്യ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് വിലക്ക്. സിംഗപ്പൂരിൽ പതിനാറ് വയസ് പൂർത്തിയായവർക്ക് മാത്രമേ ലൈറ്റ് ഇയർ കാണാൻ അനുവാദമുള്ളു. മലേഷ്യയിൽ നെറ്റ്ഫഌക്‌സിൽ ഈ ചിത്രം രംഗങ്ങളൊന്നും വെട്ടിമാറ്റപ്പെടാതെ കാണാം. എന്നാൽ തീയറ്ററിൽ ചില രംഗങ്ങൾ വെട്ടിമാറ്റിയാണ് പ്രദർശിപ്പിക്കുന്നത്.
‘വേറിട്ട ലൈംഗികത കാണിക്കുന്നത് നിയമങ്ങൾക്ക് എതിരാണ്’- എന്നാണ് ഇന്തോനേഷ്യ ലൈറ്റ് ഇയർ നിരോധനത്തെ കുറിച്ച് പറഞ്ഞത്. യുഎഇയിൽ ചിത്രം മീഡിയ കണ്ടന്റ് സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കിയിരിക്കുന്നത്.
Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…
ബസും മറ്റൊരു സ്‌പേസ് റേഞ്ചറായ അലീഷ ഹോതോണും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലൈറ്റ് ഇയർ. ചിത്രത്തിൽ അലീഷ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതും ഇരുവരും ചുംബിക്കുന്നതും കാണിക്കുന്നുണ്ട്. ഈ രംഗമാണ് വിവാദങ്ങൾക്ക് കാരണം.
Story Highlights: same sex kissing scene Disney light year faces ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here