Advertisement

സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിക്കായി നീക്കം ആരംഭിച്ച് ഇ.ഡി

June 18, 2022
Google News 2 minutes Read
ed moves for swapna suresh secret statement

സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് മുൻപ് നൽകിയ രഹസ്യമൊഴിക്കായി ഇ ഡി നീക്കമാരംഭിച്ചു .ഇഡി ഇതിനായി കോടതിയിൽ അപേക്ഷ നൽകി. കസ്റ്റംസിന് നൽകിയ മൊഴി പരിശോധിച്ചതിന് ശേഷമാകും പുതിയ രഹസ്യ മൊഴിയിലെ തുടർ നടപടികൾ. ( ed moves for swapna suresh secret statement )

സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇ.ഡി കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന മുമ്പ് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ സമീപിച്ചത്. സ്വപ്ന മൊഴി നൽകിയ അഡി. സി ജെ എം കോടതിയിലാണ് ഇ ഡി യും അപേക്ഷ നൽകിയത്. ഈ മൊഴി ലഭിച്ചാൽ പുതിയ മൊഴിയുമായി താരതമ്യം ചെയ്തതിന് ശേഷമാകും തുടർ നടപടിയുണ്ടാക്കുക. കസ്റ്റംസിന് സ്വപ്ന മൊഴി നൽകിയപ്പോൾ തന്നെ ഇ ഡി അതിന്റെ പകർപ്പാവശ്യപ്പെട്ടിരുന്നു. എന്നാൽ കസ്റ്റംസ് അന്ന് ആ ആവശ്യത്തെ എതിർക്കുകയായിരുന്നു. PMLA 50ാം വകുപ്പ് പ്രകാരം സ്വപ്ന ഇ ഡിക്ക് 11 മൊഴികൾ മുമ്പ് നൽകിയെങ്കിലും അതിലൊന്നും മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്കെതിരെയുള്ള ഗൗരവകരമായ ആരോപണമുണ്ടായിരുന്നില്ല.

അതേസമയം സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൾസ് സെക്ഷൻസ് കോടതി തളളി. അന്വേഷണം പൂർത്തിയാകാതെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സരിതയുടെ തീരുമാനം.

Story Highlights: ed moves for swapna suresh secret statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here