‘യുവാക്കളുടെ വേദനയ്ക്കൊപ്പം’; പിറന്നാളോഘോഷം വേണ്ടെന്ന് രാഹുൽ ഗാന്ധി

യുവാക്കൾ വേദനയിലാണ്, ഈ സമയത്ത് അവർക്കും അവരുടെ കുടുംബത്തിനും ഒപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി. തന്റെ 52ാം പിറന്നാൾ ദിനമായ ഇന്ന് ആഘോഷങ്ങൾ പാടില്ലെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ സൈനിക പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യധാർഢ്യമറിയിച്ചു കൊണ്ടാണ് തീരുമാനം.(rahulgandhi says no birthday celebration protest against agnipath)
രാജ്യത്തെ യുവത്വം വേദനിക്കുന്ന സമയത്ത് പിറന്നാളോഘോഷം പാടില്ലെന്നാണ് രാഹുലിന്റെ നിർദ്ദേശം. ‘യുവാക്കൾ വേദനയിലാണ്. ഈ സമയത്ത് അവർക്കും അവരുടെ കുടുംബത്തിനും ഒപ്പം നിൽക്കണം,’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാഹുലിന്റെ 53ാം പിറന്നാളാണിന്ന്. 1970 ജൂണ്‍ 19 നാണ് രാഹുല്‍ ഗാന്ധി ജനിച്ചത്. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധവും ഇന്നുണ്ടാവും. ഡല്‍ഹിയില്‍ സത്യാഗ്രഹ സമരമാണ് എഐസിസിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ജന്തര്‍മന്തറില്‍ രാവിലെ പതിനൊന്ന് മണിക്കാണ് സത്യാഗ്രഹ സമരം. സമരത്തില്‍ എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടി പ്രതിഷേധക്കാര്‍ക്കൊപ്പമാണ്. എന്നാല്‍, ഇവര്‍ സത്യത്തിന്റേയും അഹിംസയുടേയും പാത പിന്തുടരണമെന്നും ന്യായമായ ആവശ്യങ്ങള്‍ക്കായി സമാധാനപരമായും അക്രമരഹിതമായും പ്രക്ഷോഭം നടത്തണമെന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു.
Story Highlights: rahulgandhi says no birthday celebration protest against agnipath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here