“സിംഹള ഭാഷയിൽ ഈ ചക്രത്തിന്റെ അർത്ഥം പ്രപഞ്ച ചക്രം എന്നാണ്”; ഇത് അന്യഗ്രഹ ജീവികളുടെ സ്റ്റാർഗേറ്റ്…

രാജാക്കന്മാരുടെ നാട് എന്നാണ് അനുരാധപുര അറിയപ്പെടുന്നത്. ശ്രീലങ്കയിലെ ഈ പുണ്യനഗരത്തിലാണ് അവിടുത്തെ ആദ്യത്തെ സാമ്രാജ്യം ഉണ്ടായിരുന്നത്. ശ്രീലങ്കയിൽ ഏറ്റവും അതികം ആളുകൾ സന്ദർശിക്കുന്ന ഇവിടം യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് കൂടിയാണ്. നിരവധി കൗതുകമുണർത്തുന്ന കാഴ്ചകളാണ് സഞ്ചാരികൾക്കായി അനുരാധപുര ഒരുക്കിയിരിക്കുന്നത്. പുരാതന ബുദ്ധക്ഷേത്രങ്ങളും വ്യത്യസ്ത ആകൃതിയിലുള്ള കൗതുകമാർന്ന സ്തൂപങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
എന്നാൽ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് റാൻമാസു യുയാന അഥവാ ഗോൾഡൻ ഫിഷ് പാർക്ക്. ഇവിടുത്ത പ്രത്യേകത എന്തെന്നാൽ മൂന്ന് ബുദ്ധക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട പുരാതന പാർക്കാണിത്. നിരവധി സഞ്ചാരികൾ ഇവിടം തേടി എത്താറുണ്ട്. സാമ്ര്യാജ്യകാലത്ത് ഇത് ഒരു പൂന്തോട്ടമായിരുന്നു. പിന്നീടാണ് ക്ഷേത്രമായത്. ഇവിടമൊരു സംരക്ഷിത പ്രദേശമാണ്. അനന്തപുരത്തെ രാജാവിന്റെ മകനായിരുന്ന സാലിയ രാജകുമാരൻ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയത് ഈ പൂന്തോട്ടത്തിൽ വെച്ചാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്.
പുരാതന ശ്രീലങ്കൻ വാസ്തു വിദ്യയുടെ അതിമനോഹരമായ ശേഖരങ്ങളും ഇവിടെ ഉണ്ട്. പാർക്കിനുള്ളിൽ സക്വാല ചക്ര എന്നറിയപ്പെടുന്ന ഒരു പാറയുണ്ട്. 1.8 മീറ്റർ വ്യാസമുള്ള ഈ പാറയ്ക്ക് മുകളിലായി പുരാതന ഭാഷയിൽ എന്തൊക്കെയോ ചിത്രങ്ങളും വരച്ചുവെച്ചിട്ടുണ്ട്. സിംഹള ഭാഷയിൽ ഈ ചക്രത്തിന്റെ അർത്ഥം പ്രപഞ്ച ചക്രം എന്നാണ്. വിശ്വാസമനുസരിച്ച് പണ്ടുള്ള ആദിമ മനുഷ്യർ അന്യഗ്രഹ ജീവികളുമായി സംവദിക്കാൻ ഉപയോഗിച്ച സ്റ്റാർഗേറ്റ് ആണിതെന്നാണ് പറയപ്പെടുന്നത്. ഇതിലെ വസ്തുകകളെ പറ്റി ഇന്നും സംവാദം നടക്കുന്നു. മറ്റൊരു കഥ എന്തെന്നാൽ അന്യഗ്രഹ ജീവികളുടെ പേടകം ലാൻഡ് ചെയ്യുന്നത് ഇവിടെ ആയിരുന്നു എന്ന തരത്തിലാണ്. പക്ഷെ ചരിത്രപരമായ ഒരു രേഖകളിലും സക്വാല ചക്രത്തെ കുറിച്ച് പറയപെടുന്നില്ല. അതുകൊണ്ട് തന്നെ കൃത്യമായ നിഗമനത്തിൽ എത്താൻ ചരിത്രകാരന്മാർക്കും സാധിച്ചിട്ടില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here