കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജു തൃശൂരിൽ അറസ്റ്റിൽ. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.നെല്ലായി ദേശീയപാതയിലാണ് കൊടകര പൊലീസ് ഷൈജുവിനെ പിടികൂടിയത്. പൊലീസിനെ വെല്ലുവിളിച്ച് നവമാധ്യമങ്ങളിൽ ഇയാള്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വയനാട്ടിൽ നിന്നും അറസ്റ്റിലായ ഷൈജു ജാമ്യത്തിലിറങ്ങിയിരുന്നു.(notorious goonda pallan shaiju arrested)
Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലൻ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. കൊലപാതകം,കുഴല്‍പണം തട്ടല്‍,തട്ടിക്കൊണ്ടുപോകല്‍,കഞ്ചാവ് കടത്ത് അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു.
തൃശൂര്‍ കോടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്ന പല്ലൻ ഷൈജു പിന്നീട് ഒരു ഗുണ്ടാസംഘത്തിന്‍റെ തലവനായി മാറുകയായിരുന്നു.
Story Highlights: notorious goonda pallan shaiju arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here