Advertisement

‘പുരൈട്ചി പയണം’; വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന്

June 26, 2022
Google News 2 minutes Read
vk sasikala road show today

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയിൽ തുടങ്ങും. വിപ്ലവ യാത്രയെന്ന് അർത്ഥമുള്ള പുരൈട്ചി പയണം എന്നാണ് പര്യടനത്തിന് പേര് നൽകിയിരിക്കുന്നത്. ( vk sasikala road show today )

എഐഎഡിഎംകെയിലെ നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പുരട്ചി പയണത്തിന്റെ ലക്ഷ്യം.

Read Also: ശശികലയ്ക്ക്‌ സ്വാഗതമെന്ന് തമിഴ്‌നാട് ബിജെപി

ജയലളിതയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുക, പാർട്ടിയെ വീണ്ടെടുക്കുക, തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര ഉയർത്തുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെന്നൈ ത്യാഗരാജനഗറിൽ നിന്ന് യാത്ര തുടങ്ങും.

Story Highlights: vk sasikala road show today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here