Advertisement

ട്രെയിൻ യാത്രയ്ക്കിടെ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവം; അറസ്റ്റ് വൈകുന്നുവെന്ന് പരാതി

June 28, 2022
Google News 2 minutes Read
abuse inside train arrest delayed

എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവത്തിൽ അറസ്റ്റ് വൈകുന്നു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടിയുടെ പിതാവ് 24നോട് പറഞ്ഞു. റെയിൽവേ ഗാർഡിന് ഇക്കാര്യത്തിൽ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. ( abuse inside train arrest delayed )

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് പതിനാറുകാരിക്കും പിതാവിനും നേരെ ട്രെയിനിൽ അതിക്രമമുണ്ടായത്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ പിതാവിനെ ആക്രമിക്കുകയായിരുന്നു. ആറ് പേരാണ് ആക്രമണം നടത്തിയതെന്ന് പെൺകുട്ടിയും പിതാവും പറയുന്നു. ഇതിനെതിരെ പ്രതികരിച്ച ഫാസിൽ എന്ന യുവാവിനെയും സംഘം ആക്രമിച്ചു. പോക്‌സോ വകുപ്പ് അനുസരിച്ച് രജിസ്റ്റർചെയ്ത കേസ് എറണാകുളം റെയിൽവേ പോലീസാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും നടപടിയില്ലാത്തതിനെതിരെ പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി.

റെയിൽവേ ഗാർഡിനോട് വിവരമറിയിച്ചിട്ടും പൊലീസിനെ വിളിക്കാൻ തയാറായില്ല. ഇയാൾക്കെതിരെയും നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കും.

Read Also: രൂപത്തിൽ കുഞ്ഞനാണെകിലും വില അല്പം കൂടുതലാണ്; ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്…

അറസ്റ്റ് അടക്കമുള്ള നടപടി വൈകുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം നടത്താനാണ് കുടുംബത്തിൻറെ തീരുമാനം. കോൺഗ്രസ് നേതാക്കൾ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ മൂന്ന് പേരെ തിരച്ചറിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

Story Highlights: abuse inside train arrest delayed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here