Advertisement

‘ഡിവൈഎഫ്ഐക്കാർ നശിപ്പിച്ച ഗാന്ധി പ്രതിമ നിയമസഭയുടെ മുന്നിൽ കൊണ്ടുവരും’; ഷാഫി പറമ്പിൽ

June 28, 2022
Google News 2 minutes Read

37 ദിവസത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയ മുഖ്യമന്ത്രിയാണ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് ഉപദേശിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിമർശിക്കുന്നത് കൗതുകമാണ്. ഗന്ധിയെ വീണ്ടും വീണ്ടും വധിക്കുന്ന ആർഎസ്എസ് രീതി ഡിവൈഎഫ്ഐയടങ്ങുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയാണ് പിന്തുടരുന്നത് ആർഎസ്എസ് വിരുദ്ധതയുടെ കാര്യത്തിലും മാധ്യമങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും അങ്ങ് ഞങ്ങളെ ഉപദേശിക്കരുത്. അങ്ങയ്ക്ക് കൂടുതൽ ബോധ്യപ്പെടാനായി, ഡിവൈഎഫ്ഐക്കാർ നശിപ്പിച്ച ഗാന്ധി പ്രതിമ യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്. നിയമസഭയുടെ മുന്നിൽ അങ്ങയ്ക്ക് ഞങ്ങളത് സമർപ്പിക്കുമെന്നും ഷാഫി ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.(shafiparambil mla responds on pinarayi vjayan)

ഷാഫി പറമ്പിലിന്റെ വാക്കുകൾ…

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കണ്ടിരുന്നു. പ്രതിപക്ഷ നേതാവിനുള്ള ഉപദേശങ്ങളും. 37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നത് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്നാണ്. അതിന് പുറമെ കേരള നിയമസഭയിൽ ചരിത്രത്തിൽ ഇല്ലാത്ത വിധം മാധ്യമങ്ങൾക്ക് വിലക്ക്. സഭാ ടിവി സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങൾ മാത്രം നൽകാം. അത് നിങ്ങൾക്ക് വേണ്ടവ മാത്രം. ആരാണിതിന് നിർദേശം നൽകിയത്. കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആക്രോശിച്ചത് ആരാണ്. ഇന്നും 45 മിനിറ്റ് പത്ര സമ്മേളനം നടത്തി റേഡിയോ തുറന്നുവച്ചതുപോലെ. 10 മിനിറ്റ് അങ്ങയ്ക്ക് വേണ്ട രണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകി. ബാക്കിയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും കൂടി അഞ്ചോ ആറോ മിനിറ്റ്. എന്നാൽ പ്രതിപക്ഷനേതാവ് ഒരു മണിക്കുർ 20 മിനിറ്റ് നീണ്ടുനിക്കുന്ന പത്രസമ്മേളനം നടത്തി. അതിൽ താങ്കളയച്ച മാധ്യമപ്രവർത്തകർക്കടകം 50 മിനിറ്റ് ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.കടക്ക് പുറത്തെന്ന് മാധ്യമപ്രവർത്തകരോട് ആക്രോഷിച്ചയാൾ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തരോട് ഇടപെടുന്നതിനെ വിമർശിക്കുന്നത് കാണാൻ കൗതുകമുണ്ട്.

രണ്ടാമത് ആർഎസ്എസ് പ്രായോഗികമായി ചെയ്തതാണ് പോലും കോൺഗ്രസ് പ്രതീകാത്മകമായി ചെയ്തത്. അങ്ങയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിൽ നിന്ന് രണ്ട് ഡിവൈഎഫ്ഐ കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമെന്താണെന്ന് അങ്ങയ്ക്കറിയാം. ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി അവിടെ ചെങ്കല്ല് സ്ഥാപിച്ചു. അവരെയാണ് അങ്ങയുടെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്. ഗാന്ധിയെ വീണ്ടും വീണ്ടും വധിക്കുന്ന ആർഎസ്എസ് ശൈലി കേരളത്തിൽ പിന്തുടരുന്നത് ചുവപ്പ് നരച്ച് കാവിയായ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള അങ്ങയുടെ പാർട്ടിയിലെ അണികളാണ് എന്നിരിക്കെ, ആർഎസ്എസ് വിരുദ്ധതയുടെ കാര്യത്തിലും മാധ്യമങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും അങ്ങ് ഞങ്ങളെ ഉപദേശിക്കരുത്. അങ്ങയ്ക്ക് കൂടുതൽ ബോധ്യപ്പെടാനായി, ഡിവൈഎഫ്ഐക്കാർ നശിപ്പിച്ച ഗാന്ധി പ്രതിമ യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്. നിയമസഭയുടെ മുന്നിൽ അങ്ങയ്ക്ക് ഞങ്ങളത് സമർപ്പിക്കും.

Story Highlights: shafiparambil mla responds on pinarayi vjayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here