യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് യുവജന രാഷ്ട്രീയത്തിന് ദിശാബോധം പകരും, ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി. ബല്‍റാം

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് യുവജന രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം പകരുമെന്ന് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം. യുവ ചിന്തൻ ശിബിറിന്‍റെ ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ( VT Balram with a Facebook post about Youth Congress state camp )
‘ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ‘യുവ ചിന്തൻ ശിബിർ’ പാലക്കാട് അഹല്യ ക്യാംപസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും മറ്റ് സഹപ്രവർത്തകരും നേതൃത്വം നൽകുന്ന ഈ ക്യാമ്പ് നമ്മുടെ യുവജന രാഷ്ട്രീയത്തിന് കൂടുതൽ കൃത്യമായ ദിശാബോധം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു’. വി.ടി. ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
Read Also: കോൺഗ്രസിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന വേണം; ആവശ്യം ചിന്തൻ ശിബിർ ഉപസമിതിയിൽ
രക്തസാക്ഷി അനുസ്മരണത്തോടെയാണ് ‘യുവ ചിന്തൻ ശിബിർ’ തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയാണ് പതാക ഉയർത്തിയത്. രമ്യ ഹരിദാസ് എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും ചേർന്ന് ദീപശിഖ കൊളുത്തിയതോടെ ക്യാമ്പിന് തുടക്കമായി.
യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റേജില്‍ വന്നിരിക്കാന്‍ പോലും ഭാഗ്യമുണ്ടാവാത്തയാളായിരുന്നു താനെന്ന് വിഡി സതീശന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കവേ പറഞ്ഞത് കൗതുകമായി.
ഏറ്റവും പുറകിലായിരുന്നു എന്‍റെ സ്ഥാനം. സ്റ്റേജില്‍ വന്ന് ഒന്നും പറയാനാവാത്തതിനാല്‍ കണ്ണീര് വന്ന് സങ്കടത്തോടെ ഇറങ്ങിപ്പോയിട്ടുണ്ട്. ഒരു വാക്ക് പോലും പറയാന്‍ അവസരം കിട്ടാതെ പോയിട്ടുണ്ട്. അതുകൊണ്ട് വളരെ പുറകിലിരിക്കുന്നവര്‍ വിഷമിക്കേണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന -ജില്ലാ ഭാരവാഹികളെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
Story Highlights: VT Balram with a Facebook post about Youth Congress state camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here