‘സമരക്കാര്‍ക്ക് തീവ്രവാദ സ്വഭാവം’; എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ ആവിക്കല്‍ തോട് സമര സമിതി

കോഴിക്കോട്ടെ ആവിക്കല്‍ തോട് മലിനജല പ്ലാന്റ് വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരെന്ന മന്ത്രി എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. ആവിക്കല്‍ തോട് സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.(avikkal thodu protest against minister mv govindan)
മന്ത്രി എം വി ഗോവിന്ദന്‍ ഇന്നലെ നിയമസഭയില്‍ നടത്തിയ ഈ പരാമര്‍ശമാണ് ആവിക്കല്‍തോടില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. നൂറ് കണക്കിന് സമര സമിതി പ്രവര്‍ത്തകര്‍ രാത്രി ഏറെ വൈകിയും പ്രതിഷേധ മാര്‍ച്ച് നടത്തി.
സമരത്തെ എങ്ങനെ വിശേഷിപ്പിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചു.
Read Also: ആവിക്കലില്‍ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലില്‍ സംഘര്‍ഷം; സമരക്കാരെ വളഞ്ഞിട്ട് തല്ലി പൊലീസ്
നേരത്തെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദും സമരത്തിനെതിരെ സമാന പ്രസ്താവന നടത്തിയിരുന്നു. പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്റെ തിരുമാനം. അതേസമയം, വിഷയത്തില്‍ യുഡിഎഫിന്റെ കള്ളക്കളി ജനങ്ങള്‍ തിരിച്ചറിയുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Story Highlights: avikkal thodu protest against minister mv govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here