Advertisement

ബലി പെരുന്നാള്‍; 737 തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ

July 6, 2022
Google News 2 minutes Read
uae release 737 prisoners

ബലി പെരുന്നാള്‍ പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ ഭരണാധികാരികള്‍. 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. 194 തടവുകാര്‍ക്ക് മോചനം അനുവദിച്ചതായി ഷാര്‍ജ ഭരണാധികാരിയും വ്യക്തമാക്കി ( uae release 737 prisoners ).

Read Also: ഹജ്ജ് കര്‍മങ്ങള്‍ മറ്റന്നാള്‍ ആരംഭിക്കും; തീര്‍ഥാടകര്‍ നാളെ രാത്രി മുതല്‍ മിനായിലേക്ക് തിരിക്കും

നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ ഭരണാധികാരികള്‍ ഉത്തരവിട്ടിരിക്കുന്നത്. 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഖലീഫ പറഞ്ഞു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക.

മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. 194 തടവുകാരുടെ മോചനത്തിന് ഷാര്‍ജ ഭരണാധികാരിയും ഉത്തരവിട്ടിട്ടുണ്ട്. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. തടവുകാര്‍ക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുളള സാഹചര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

Story Highlights: Eid Al Adha: President orders release of 737 prisoners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here