Advertisement

ഖാദിയുടെ കുത്തക അവസാനിച്ചു; ദേശീയ പതാക ഇനി പോളിസ്റ്ററിലും

July 7, 2022
Google News 2 minutes Read
national flag in polyester

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ. ‘ഹർ ഘർ തിരംഗ’ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന ക്യാമ്പെയിനാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ത്രിവർണ പതാക മാനദണ്ഡങ്ങളിലെ മാറ്റം കേന്ദ്ര സർക്കാരിന്റെ പുതിയ ക്യാമ്പെയിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ( national flag in polyester )

ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ൽ വരുത്തിയ ഭേദഗതി പ്രകാരം ഇനി മുതൽ ത്രിവർണപതാക തുന്നാൻ ഖാദിയോ കൈത്തറിയോ തന്നെ വേണമെന്നില്ല. പോളിസ്റ്ററിലോ, പരുത്തിയിലോ, കമ്പിളിയിലോ, സിൽക് ഖാദിയിലോ ത്രിവർണ പതാക തൈക്കാം. ഡിസംബർ 30, 2021 നാണ് ഇത് സബന്ധിച്ച ഭേദഗതി നിലവിൽ വന്നത്. ഇതോടെ പതാകയുടെ വില താഴുമെന്നും എല്ലാ വീട്ടിലും പതാക ഉയർത്താൻ ഇത് കാരണമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

അസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കുറഞ്ഞത് 20 കോടി ദേശീയ പതാക ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കൊവിഡ് കാലത്ത് മാസ്‌കുകളും പിപിഇ കിറ്റുകളും തൈച്ച് ഉപജീവനമാർഗം കണ്ടെത്തിയവരെ വലിയ അളവിൽ ദേശീ പതാക തൈക്കുന്നതിനായി നിയോഗിച്ച് കഴിഞ്ഞു.

ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുന്നത് കുടുംബംഗങ്ങളിൽ രാജ്യ സ്‌നേഹം നിറയ്ക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. സൗജന്യമായി പതാകകൾ നൽകില്ല, പണം നൽകി വേണം ദേശീയ പതാക വാങ്ങാൻ.

Story Highlights: national flag in polyester

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here