Advertisement

പെണ്ണായിയമ്മയ്ക്ക് സംരക്ഷണവുമായി വനിതാ കമ്മീഷന്‍ ഇടപെടല്‍; ട്വന്റിഫോര്‍ ഇംപാക്ട്

July 7, 2022
Google News 3 minutes Read
women commission's involvement in protection of elder mother 24 impact

ചങ്ങനാശ്ശേരിയില്‍ വൃദ്ധമാതാവിനെ മകന്‍ ഉപേക്ഷിച്ചു പോയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഇടപെടല്‍. 84 കാരി പെണ്ണായിയമ്മയെ അധികൃതര്‍ ഇടപെട്ട് അഗതി മന്ദിരത്തിലേക്ക് മാറ്റി.
മകനെ വിളിച്ചുവരുത്താന്‍ സാമൂഹ്യനീതി വകുപ്പ് നോട്ടീസ് അയച്ചു. മൂന്നുമാസമായി വൈദ്യുതിയില്ലാത്ത വീട്ടിലാണ് പെണ്ണായിയമ്മ ഒറ്റക്ക് കഴിഞ്ഞത്. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.(women commission’s involvement in protection of elder mother 24 impact)

പെണ്ണായിയമ്മയുടെ ദുരവസ്ഥ ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് പുറംലോകം അറിഞ്ഞത്. വിഷയത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം അനുസരിച്ചുള്ള നടപടികള്‍ക്ക് കോട്ടയം വനിതാ സംരക്ഷണ ഓഫീസര്‍ക്ക് കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നു ചങ്ങനാശ്ശേരി പൊലീസ് പെണ്ണായി അമ്മയെ ഉച്ചയോടെ കുഴിമറ്റത്തെ പ്രത്യാശ ഭവനിലേക്ക് മാറ്റി.

ഇടുക്കിയില്‍ കുടുംബത്തിനൊപ്പം താമസിക്കുന്ന മകനെ വിളിച്ചുവരുത്താന്‍ സാമൂഹ്യനീതി വകുപ്പ് നോട്ടിസ് അയച്ചു. വിഷയത്തില്‍ അന്വേഷിച്ച് മകനെതിരെ നടപടിയെടുക്കാന്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 5 മാസങ്ങള്‍ക്കു മുന്‍പാണ് ഏക മകനും കുടുംബവുമൊപ്പം പെണ്ണായിയമ്മ മുളക്കാന്തുരുത്തിയിലെ വാടക വീട്ടില്‍ താമസം ആരംഭിച്ചത്. എന്നാല്‍ താമസം തുടങ്ങി രണ്ടാം മാസം അമ്മയെ ഉപേക്ഷിച്ച് മകനും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറി.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ഉപേക്ഷിച്ചു പോയ മകനെപ്പറ്റി ഓര്‍മ്മക്കുറവുള്ള അമ്മയ്ക്കും അയസല്‍വാസികള്‍ക്കും യാതൊരു സൂചനയുമില്ലായിരുന്നു. പട്ടിണിയിലായ പെണ്ണായി അമ്മയ്ക്ക് അയല്‍ക്കാരായിരുന്നു ഭക്ഷണവും മരുന്നും നല്‍കിയിരുന്നത്. വൈദ്യുതി ബന്ധം കൂടി കെഎസ്ഇബി വിച്ഛേദിച്ചതോടെ പെണ്ണായമ്മയുടെ ജീവിതം ഇരുട്ടില്‍ ആവുകയായിരുന്നു.

Story Highlights: women commission’s involvement in protection of elder mother 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here