Advertisement

കാലാവധി 3 വർഷം; 9.5 ലക്ഷം രൂപ കൈയിൽ കിട്ടും; നിക്ഷേപത്തിന് മികച്ച പദ്ധതി

July 8, 2022
Google News 2 minutes Read
earn 9.5 lakhs in 3 years investment scheme

ചുരുങ്ങിയ കാലത്തിനിടെ വലിയ ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയാണോ നിങ്ങളുടെ മനസിൽ ? എങ്കിൽ കെഎസ്എഫ്ഇ മൾട്ടി ഡിവിഷ്ണൽ ചിട്ടിയിൽ ചേരാം. വെറും 3 വർഷം മാത്രം ദൈർഖ്യമുള്ള ഹ്രസ്വകാല ചിട്ടിയിൽ വേണം ചേരാൻ. ( earn 9.5 lakhs in 3 years investment scheme )

പത്ത് ലക്ഷം രൂപയുടെ 40 മാസം അടവ് വരുന്ന ഈ ചിട്ടിയിൽ പ്രതിമാസം 25,000 രൂപ നിക്ഷേപിക്കാം. ആദ്യ മാസം മാത്രമാണ് 25,000 രൂപ നിക്ഷേപിക്കേണ്ടത്. തുടർന്നുള്ള മാസങ്ങളിൽ വീതോഹരി ലഭിക്കുന്നതിനാൽ 20,313 രൂപ മാത്രമേ അടവ് ഇനത്തിൽ വരുന്നുള്ളു.

പത്ത് ലക്ഷത്തിന്റെ ഈ ചിട്ടിയിൽ കമ്മീഷൻ തുകയായ 5 ശതമാനം കിഴിച്ച് 9.5 ലക്ഷം രൂപ ലഭിക്കും. എട്ട് ലക്ഷം രൂപ മാത്രമേ ഉപഭോക്താവ് അടയ്ക്കുന്നുള്ളു. ബാക്കി രണ്ട് ലക്ഷത്തോളം രൂപ ലാഭമാണ്.

Read Also: എന്തുകൊണ്ടാണ് നിങ്ങൾക്ക് സമ്പന്നൻ ആകാൻ സാധിക്കാത്തത് ? ഈ തെറ്റുകൾ ചെയ്യുന്നുണ്ടോ ?

മാസത്തിൽ 4 പേർക്ക് ചിട്ടിതുക ലഭിക്കും. ഇതിൽ ഒരെണ്ണം ലക്കി ഡ്രോയും മറ്റു മൂന്നെണ്ണം വിളിയുമാണ്. സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി എന്നിവ ഹാജരാക്കിയ ശേഷം കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച തുക പിൻവലിക്കാം.

Story Highlights: earn 9.5 lakhs in 3 years investment scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here