Advertisement

ഉച്ചഭക്ഷണ പദ്ധതിക്കുള്ള പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുമോ ? [ 24 Fact Check ]

July 8, 2022
Google News 2 minutes Read
kerala school midday meal money

ഉച്ചഭക്ഷണ പദ്ധതിക്കുള്ള പണം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണുണ്ട്. ഇതിന്റെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാം.

സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പണം വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റായ പ്രചാരണമാണ്. കേരളത്തിലെ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകൾ വഴി തന്നെയാണ് നൽകുന്നത്.

Read Also: കശ്മീരികൾക്ക് വൈദ്യുതി സൗജന്യമെന്ന് വ്യാജ പ്രചാരണം [ 24 Fact Check ]

കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേയ്ക്ക് മാത്രം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇത് പണം ആയിട്ടല്ല കൊടുത്തത്. അനുവദനീയമായ ഭക്ഷ്യ ധാന്യങ്ങൾ സ്‌കൂളിൽ നിന്ന് നൽകുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ എസ്. സന്തോഷ് കുമാർ അറിയിച്ചു. അതായത് ഇത്തവണ സ്‌കൂളിൽ നിന്ന് തന്നെയാണ് ഉച്ചഭക്ഷണം നൽകുന്നത്.

Story Highlights: kerala school midday meal money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here