Advertisement

മഴക്കാലമാണ്, രോഗങ്ങളെ പ്രതിരോധിക്കാം; അല്‍പം മുന്‍കരുതലുകളെടുത്താലോ…

July 11, 2022
Google News 3 minutes Read
simple health tips for monsoon to avoid diseases

മഴക്കാലം പനിക്കാലമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തവണ പനിക്കാരുടെ എണ്ണം കുറച്ച് കൂടുതലാണ്. ഓരോ വീട്ടിലും ഒരാളെങ്കിലും ഈ ദിവസങ്ങളില്‍ പനിച്ച് കിടക്കുകയാണെന്നത് മുതലുള്ള പനി ട്രോളുകളും സോഷ്യല്‍ മിഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പനിക്കാലം സൂക്ഷിക്കണം. ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും അല്‍പം മുന്‍കരുതലുകള്‍ കൂടുതലായി എടുക്കണമെന്ന് സാരം. (simple health tips for monsoon to avoid diseases)

ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട

മഴക്കാലത്ത് രോഗങ്ങളുടെ സാധ്യത വളരെ കൂടുതലാണെന്ന് അറിയാമല്ലോ. കഴിവതും വഴിയോരത്ത് നിന്നും കടകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഉചിതം. വീട്ടിലാണെങ്കിലും തുറന്നുവച്ചതും ചൂടാക്കാത്തതുമായ ആഹാരം കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂട്ടും. ഭക്ഷണസാധനങ്ങള്‍ തുറസ്സായ അന്തരീക്ഷത്തില്‍ എത്രത്തോളം തുറന്നുകിടക്കുന്നുവോ അത്രയധികം അവ അവരുടെ വീടായി മാറാന്‍ സാധ്യതയുണ്ട്.

മഴ നനഞ്ഞും മറ്റും വീട്ടിലെത്തുമ്പോള്‍ ഡെറ്റോള്‍, സാവ്ലോണ്‍ അല്ലെങ്കില്‍ ബെറ്റാഡിന്‍ പോലുള്ള അണുനാശിനി ഉപയോഗിച്ച് കുളിക്കുന്നത് മഴക്കാല രോഗങ്ങളില്‍ നിന്നുള്ള മറ്റൊരു ചെറുത്തുനില്‍പ്പാണ്. എപ്പോള്‍ പുറത്ത് പോയാലും വീട്ടില്‍ തിരികെയത്തുമ്പോള്‍ ശുദ്ധജലം ഉപയോഗിച്ച് കൈകളും കാലുകളും കഴുകുന്നത് നല്ലതാണ്.

നനഞ്ഞ വസ്ത്രങ്ങള്‍ അയേണ്‍ ചെയ്യുക

മണ്‍സൂണ്‍ കാലത്തെ പൂപ്പലുകളെ തുരത്താന്‍ നനഞ്ഞ വസ്ത്രങ്ങള്‍ അയേണ്‍ ചെയ്യുന്നത് നല്ലതാണ്. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയിലും മറ്റും മഴക്കാലത്ത് എപ്പോഴും ഈര്‍പ്പം നിലനില്‍ക്കുന്നതും ഇത് പൂപ്പലുണ്ടാകാന്‍ കാരണമാകുകയും ചെയ്യും. മഴയ്ത്ത് വെയിലിനെ പ്രതീക്ഷിക്കേണ്ടാത്ത സാഹചര്യത്തിലാണ് അയേണ്‍ ചെയ്യുകയെന്ന മാര്‍ഗം ഫലപ്രദമാകുന്നത്.

പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ശ്രദ്ധിക്കാം

മഴക്കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയുള്ളയിടം മാത്രം തെരഞ്ഞെടുക്കുക. കഴിക്കുന്ന ഭക്ഷണം നേരത്തെ പാകം ചെയ്ത് വച്ചിരിക്കുന്നതാണെന്ന് ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക..

Read Also:ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; പല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാം…

ആവശ്യത്തിന് ഉറങ്ങുക

മഴക്കാലത്ത് 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും മഴക്കാലത്തെ സാധാരണ പനി, ജലദോഷം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കൊതുകുകളെ സൂക്ഷിക്കാം

മഴക്കാലത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് കൊതുകുകളുടെ പ്രജനനമാണ്. വീടുകളിലെ ജലസംഭരണികള്‍ അടച്ചുറപ്പുള്ളതാക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിടുന്നത്. ഇതൊഴിവാക്കാന്‍ സമീപ പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്നും ഉറപ്പാക്കുക. കൊതുകുകള്‍ വീടിനകത്ത് പ്രവേശിക്കാതിരിക്കാന്‍ നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുക.

Story Highlights: simple health tips for monsoon to avoid diseases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here