കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി; ഭീതി പരത്തുന്ന ദൃശ്യങ്ങൾ പുറത്ത്

നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം പതിനഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. ( kozhikode cyclone in sea )
തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്.
ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
Read Also: തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് വീടുകളുടെ മുകളിലേക്ക് അഞ്ച് മരങ്ങൾ വീണു. രണ്ട് വീടുകൾ തകർന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സുധീഷിന്റെ വീടും സഹോദരൻ മണികണ്ഠന്റെ വീടുമാണ് തകർന്നത്. ഒരാൾക്ക് പരുക്കേറ്റു.
Story Highlights: kozhikode cyclone in sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here