Advertisement

തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം

July 15, 2022
Google News 1 minute Read
thrissur sudden cyclone

തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്.

ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.

Read Also: കനത്ത മഴ: മലപ്പുറത്ത് വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് വീടുകളുടെ മുകളിലേക്ക് അഞ്ച് മരങ്ങൾ വീണു. രണ്ട് വീടുകൾ തകർന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സുധീഷിന്റെ വീടും സഹോദരൻ മണികണ്ഠന്റെ വീടുമാണ് തകർന്നത്. ഒരാൾക്ക് പരുക്കേറ്റു.

Story Highlights: thrissur sudden cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here