Advertisement

മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേര്‍ പിടിയില്‍

July 15, 2022
Google News 2 minutes Read
national flag on garbage heap three arrested

കൊച്ചിയില്‍ ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പടിയില്‍. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി.( national flag on garbage heap three arrested )

തൃപ്പൂണിത്തുറ ഇരുമ്പനത്താണ് മാലിന്യകൂമ്പാരത്തില്‍ ദേശീയപതാകയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡിന്റെ പതാകയ്ക്കും ജാക്കറ്റുകള്‍ക്കുമൊപ്പമാണ് ദേശീയ പതാകയും കാണപ്പെട്ടത്. വെങ്ങോല സ്വദേശി ഷമീര്‍ ഇടുക്കി സ്വദേശി മണി, തോപ്പുംപടി സ്വദേശി സാജര്‍ എന്നിവരാണ് പിടിയിലായത്.

Read Also: ചൈനയിൽ നിന്നുള്ള പതാക ഇറക്കുമതി രാഷ്ട്രപിതാവിനെ നിന്ദിക്കുന്നത്; മുല്ലപ്പള്ളി രാമചന്ദ്രൻ

മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി ദേശീയ പതാക എടുത്തുമാറ്റിയിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

Story Highlights: national flag on garbage heap three arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here