Advertisement

ജനാധിപത്യ മര്യാദകൾ പാലിച്ചായിരുന്നു വിമാനത്തിലെ പ്രതിഷേധം; ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ

July 18, 2022
Google News 2 minutes Read

വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എം പി. രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും ജനാധിപത്യ മര്യാദകൾ പാലിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ​ഗൂഢാലോചന ചെയ്തതിനും പ്രേരണക്കുറ്റത്തിനും ശബരിനാഥിനെതിരെ കേസെടുത്താൽ ജയരാജനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ കൊല്ലാൻ നോക്കിയതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(hibi eden against ep jayarajan)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

എല്ലായിടങ്ങളിലും കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കി വലിയ വലയം തീർത്താണ് മുഖ്യമന്ത്രി കേരളത്തിൽ പര്യടനം നടത്തിയത്. ഇതിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധിച്ചതെന്നും ഹൈബി ഈഡൻ പറഞ്ഞു.

കേരളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശ്രീമതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം പൊളിഞ്ഞിരിക്കുകയാണ്. ശബരിനാഥിനെതിരെ കേസെടുക്കുകയാണെങ്കിൽ ഇ പി ജയരാജനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.

Story Highlights: hibi eden against ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here