‘വിമാനത്തിലെ പ്രതിഷേധം മുൻ എംഎല്‍എ കൂടിയായ നേതാവാണ് പിന്നിൽ’; പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി

വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധം പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഇപിയും ഗൺമാനും തടഞ്ഞത് കൊണ്ടാണ്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. യൂത്ത് കോൺഗ്രസ് അക്രമം ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം ആസൂത്രിതം.എന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി.മുൻ എം എല്‍ എ കൂടിയായ നേതാവാണ് പിന്നിൽ. പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.(no case against ep jayarajan says pinarayi vijayan)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
എന്നാല്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് സബ്മിഷനായി സഭയില്‍ ഉന്നയിച്ചു. ഇ പി ചെയ്ത കുറ്റം യൂത്ത് കോൺഗ്രസുകാർ ചെയ്തതിനേക്കാൾ വലുതെന്നാണ് ഇന്‍ഡിഗോയുടെ കണ്ടെത്തൽ.ഈ സാഹചര്യത്തിൽ ഇപിക്ക് എതിരെ കേസ് എടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
Story Highlights: no case against ep jayarajan says pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here