മൂന്ന് സാധനങ്ങള്‍ക്കും ജിഎസ്ടി കൂട്ടി, അപ്പോള്‍ പനീര്‍ ബട്ടര്‍ മസാലയുടെ വിലയെത്ര?; ട്രോളുമായി ശശി തരൂര്‍

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി ഉയര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ ട്രോളുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. വിഷയത്തില്‍ ഉയര്‍ന്നുവന്ന ഒരു വാട്ട്‌സ്ആപ്പ് ഫോര്‍വേഡ് ട്വിറ്ററിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്രോള്‍. (GST On Paneer, Butter, Masala Is Recipe For A Shashi Tharoor Meme)
ബട്ടറിന് 12 ശതമാനം ജിഎസ്ടിയും പനീറിന് 5 ശതമാനം ജിഎസ്ടിയും മസാലയ്ക്ക് 5 ശതമാനം ജിഎസ്ടിയുമാണെങ്കില്‍ ഒന്ന് പനീര്‍ ബട്ടര്‍ മസാല കഴിക്കണമെങ്കില്‍ എത്രരൂപ ജിഎസ്ടിയായി നല്‍കേണ്ടി വരുമെന്ന് ചോദിക്കുന്ന മീമാണ് ശശി തരൂര്‍ പങ്കുവച്ചിരിക്കുന്നത്. ഈ ഗംഭീര മീം നിര്‍മിച്ചതാരാണെന്ന് തനിക്കറിയില്ലെങ്കിലും ഈ തമാശ ജിഎസ്ടി വര്‍ധനവിന്റെ വിഡ്ഢിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നും തരൂര്‍ ട്വിററ്ററില്‍ കുറിച്ചു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ അടുത്തിടെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടി വര്‍ധനവിനുള്ളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇതനുസരിച്ചാണ് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കില്‍ മാറ്റംവരുന്നത്. ചുരുക്കത്തില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കായി ജനങ്ങള്‍ കൂടുതല്‍ പണം മുടക്കേണ്ടിവരും. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് ദിവസം നീണ്ടു നിന്ന 47-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
Story Highlights: GST On Paneer, Butter, Masala Is Recipe For A Shashi Tharoor Meme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here