‘അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രതീക്ഷ’; ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുര്‍മുവിന്റെ വസതിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. അടിസ്ഥാനവര്‍ഗ ജനവിഭാഗത്തിന്റെ പ്രതീക്ഷയാണ് മുര്‍മുവെന്നും മുന്നില്‍ നിന്ന് നയിച്ച് രാജ്യത്തെ അവര്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടെ ഒഡീഷയുടെ പുത്രിക്ക് അഭിനന്ദനമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തു. ഓരോ ഒഡീഷക്കാരനും ഇത് അഭിമാനനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും മുര്‍മുവിനെ അഭിനന്ദിച്ചു. രാഷ്രപതിയായി തെരഞ്ഞെടുക്കപ്പെട്ട മുര്‍മുവിനെ രാജ്യത്തെ ഓരോ പൗരനുമൊപ്പംനിന്ന് അഭിനന്ദിക്കുന്നു. ഭരണഘടനയ്ക്കനുസരിച്ച്, ഭയമോ പക്ഷപാതിത്വമോ കൂടാതെ അവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്‍ഹ പറഞ്ഞു.
Read Also: ദ്രൗപതി മുർമുവിനായി നടന്നത് വ്യാപക ക്രോസ് വോട്ടിംഗ്
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും ദ്രൗപദി മുര്‍മുവിനെ ആശംസിച്ച് രംഗത്തെത്തി. വസതിയില്‍ നേരിട്ടെത്തിയാണ് നദ്ദ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവരും ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ചു.
Story Highlights: PM Modi Wishes For Droupadi Murmu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here