ചുണ്ടുകള്‍ മനോഹരമാക്കാം, സംരക്ഷിക്കാം; പുരുഷന്മാര്‍ക്കായി അഞ്ച് ടിപ്‌സുകള്‍ ഇതാ

ലിംഗ ഭേദമന്യേ ശരീര സംരക്ഷണത്തിനൊപ്പം തന്നെ ഇന്ന് മിക്കവരും ചര്‍മ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ്. മുഖത്തെ ത്വക്ക് സംരക്ഷണം, മൃതകോശങ്ങളെ നീക്കം ചെയ്യല്‍, മുടി സംരക്ഷണം തുടങ്ങിയവയ്‌ക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ചുണ്ടുകളുടെ സംരക്ഷണവും. ചുണ്ടുകള്‍ പരിപാലിക്കാന്‍ പുരുഷന്മാര്‍ക്കായി ഇതാ അഞ്ച് കിടിലന്‍ ടിപ്‌സുകള്‍: ( easy lip care tips for men)
- ശീലങ്ങള്‍ മാറ്റാം….
ചുണ്ടുകള്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നത് ചിലരുടെ ശീലമാണ്. ഒരു കാരണവുമില്ലാതെ ചിലര്‍ ദിവസം മുഴുവനും ഇങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. ഇതൊട്ടും നല്ലതല്ല. നിര്‍ജ്ജലീകരണം തോന്നുമ്പോഴാണ് സാധാരണ ആളുകള്‍ ചുണ്ട് നനയ്ക്കുന്നത്. പക്ഷേ ചുണ്ടുകള്‍ കൂടുതല്‍ വരണ്ടുപോകാനേ ഇത് ഉപകരിക്കൂ. ഇടയ്ക്കിടെ നനയ്ക്കുമ്പോള്‍ ഉമിനീരില്‍ അടങ്ങിയിട്ടുള്ള ദഹന എന്‍സൈമുകള്‍ ചുണ്ടുകളെ വരളാനും വിള്ളല്‍ വീഴ്ത്താനും കാരണമാക്കും.
- ചുണ്ടിലെ തൊലി (മൃതകോശങ്ങള്‍)സ്വയം നീക്കം ചെയ്യാറുണ്ടോ?
ചുണ്ടുകള്‍ വെറുതെയിരുന്ന് കടിക്കുന്നതും തൊലി പറച്ചെടുക്കുന്നതും ചിലര്‍ക്ക് ശീലമാണ്. ഇതൊഴിവാക്കണം. പിഗ്മെന്റേഷനും പാടുകള്‍ വീഴാനും കാരണമാകും. ശ്രദ്ധയില്ലാതെയുള്ള ഇത്തരം തെറ്റായ ശീലങ്ങള്‍ ചുണ്ടുകള്‍ മുറിഞ്ഞ് രക്തം വരാനും കാരണമാകാറുണ്ട്.
- സ്‌ക്രബ്ബിങിലും ശ്രദ്ധ വേണം
മറ്റ് ശരീര ഭാഗങ്ങളിലേത് അപേക്ഷിച്ച് ചുണ്ടുകളിലെ ചര്‍മ്മം കനംകുറഞ്ഞതും കൂടുതല്‍ സെന്‍സിറ്റീവുമാണ്. അതുകൊണ്ട് തന്നെ ചീത്തയായതും കട്ടിയുള്ളതുമായ സ്‌കബ്ബറുകളോ മറ്റോ ചുണ്ടിലെ മൃതകോശങ്ങള്‍ നീക്കാന്‍ ഉപയോഗിക്കരുത്.
- ചുണ്ടുകളെ മോയ്ചറൈസ് ആക്കി നിര്‍ത്താം
ഇതിനായി മെഴുക്, പ്രിസര്‍വേറ്റീവായ പാരബെന്‍ എന്നിവ അടങ്ങിയിട്ടില്ലാത്ത ഗുണമേന്മയുള്ള ലിപ് ബാമുകള്‍ തെരഞ്ഞെടുക്കാം. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചുണ്ടുകള്‍ മൃദുവാക്കാന്‍ ലിപ് ഹൈഡ്രന്റ് അല്ലെങ്കില്‍ ലിപ് ബാം ഉപയോഗിക്കുക. ആന്റിഓക്‌സിഡന്റുകളാലും സെറാമൈഡുകളാലും സമ്പുഷ്ടമായ ലിപ് മാസ്‌കുകളും സെറമുകളും പുരട്ടാം.
Read Also: ഉലുവ ഒരു സംഭവമാണ്; ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഇങ്ങനെ ഉപയോഗിച്ചുനോക്കൂ
- വെയിലില്‍ നിന്ന് അല്‍പം മാറിനടക്കാം
ദീര്‍ഘനേരം വെയില്‍ കൊള്ളുന്നത് ത്വക്കിന് ദോഷമെന്ന പോലെ ചുണ്ടിനും ഒട്ടും നന്നല്ല. വരണ്ടതും വിള്ളലുണ്ടാക്കാനും ഇത് കാരണമാകും. ഹാനികരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കുറഞ്ഞത് 15-30 എസ്പിഎഫ് ഉള്ള ലിപ് ബാം ഉപയോഗിക്കുക.
Story Highlights: easy lip care tips for men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here