‘മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ഞങ്ങളും ചിലത് ചെയ്യും’; കെ കെ രമയ്ക്ക് ഭീഷണിക്കത്ത്

വടകര എംഎല്‍എ കെ കെ രമയ്ക്ക് വധഭീഷണി കത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യുമെന്നാണ് രമയ്ക്ക് ലഭിച്ച കത്തിലെ ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കെ കെ രമയ്ക്ക് ഭീഷണി കത്ത് ലഭിച്ചത്. ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു. (threat letter kk rema mla)
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്ന് നോക്കില്ലെന്നും തീരുമാനമെടുത്ത് കളയുമെന്നും കത്തിലുണ്ട്. എംഎല്‍എ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് എത്തിയത്.
നിയമസഭാ സമ്മേളനം അവസാനിച്ചതോടെ രമ വടകരയിലേക്ക് മടങ്ങിയപ്പോഴാണ് കത്ത് ലഭിക്കുന്നത്. നിയമസഭയില്‍ ആഭ്യന്തര വകുപ്പിനെതിരെ കെ കെ രമ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇതിനെതിരെ എം എം മണി പറഞ്ഞ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു. വിധവയായത് കെ കെ രമയുടെ വിധിയാണെന്ന പരാമര്‍ശത്തില്‍ ഒടുവില്‍ എം എം മണി ഖേദം പ്രകടിപ്പിച്ചിരുന്നു. ഭീഷണി കത്ത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്ന് രമ അറിയിച്ചു.
Story Highlights: threat letter kk rema mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here