Advertisement

‘ബിജെപിയെയും സിപിഐഎമിനെയും ഒരുപോലെ എതിർക്കണം’; ന്യൂനപക്ഷ വോട്ട് തിരികെ പിടിക്കണമെന്ന് ചിന്തൻ ശിബിരം

July 23, 2022
Google News 1 minute Read

ബിജെപിയെയും സിപിഐഎമിനെയും ഒരുപോലെ എതിർക്കാൻ കെപിസിസി ചിന്തൻ ശിബിരത്തിൽ ധാരണ. ന്യൂനപക്ഷ വോട്ട് തിരികെപിടിക്കണമെന്നും ശിബിരത്തിലെ രാഷ്ട്രീയ സമിതിയിൽ നിർദ്ദേശമുണ്ടായി. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കണം. ആദിവാസി മേഖലകളിൽ ബിജെപി തന്ത്രപരമായി കടന്നുകയറുന്നത് ചെറുക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടെ, ചിന്തൻ ശിബിരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ ഐഎൻടിയുസി പരിപാടിയിൽ പങ്കെടുക്കും.

ദേശീയ തലത്തിൽ ബിജെപിയെയും സംസ്ഥാനതലത്തിൽ സംസ്ഥാനത്തെയും എതിർക്കണം എന്നാണ് അംഗങ്ങൾ നിർദ്ദേശിച്ചത്. വിശദമായ ചർച്ചയ്ക്ക് ശേഷം ഇതിൻ്റെ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നാളെ ഇതിൻ്റെ അന്തിമ റിപ്പോർട്ടിനുള്ള അംഗീകാരം നാളെ നൽകും. ഇതിൻ്റെ തീരദേശ മേഖലകളിൽ ബിജെപിയ്ക്ക് ശക്തി വർധിച്ചുവരുന്നു. കോൺഗ്രസിൻ്റെ ശക്തി ക്ഷയിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ ശക്തി തിരിച്ചുപിടിക്കണം. ആദിവാസി, ദളിത് മേഖലകളിൽ ബിജെപി തന്ത്രപൂർവം കടന്നുകയറുകയാണ്. അത് തിരിച്ചുപിടിക്കണം. ബിജെപിയെയും സിപിഐഎമിനെയും എതിർക്കുന്നതുവഴി നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാനാവും. കെഎസ്‌യുവിൻ്റെ വനിതാവിഭാഗത്തിനു രൂപം കൊടുക്കണമെന്നും അഭിപ്രായങ്ങളുയർന്നു.

ബൂത്ത് തലം മുതൽ കെപിസിസി വരെ പുനസംഘടന നടത്തണമെന്നും ചിന്തൻ ശിബിരത്തിൽ അഭിപ്രായമുയർന്നു.

Story Highlights: chintan shivir bjp cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here