Advertisement

അർപിതയുടെ വീട്ടിൽ 20 കോടി രൂപയുടെ പണം, 29 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ, 50 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ; കണ്ടെത്തിയത് വിശ്വസിക്കാനാകാതെ ഇ.ഡി ! ആരാണ് അർപിത ?

July 24, 2022
Google News 5 minutes Read
who is arpita mukherjee

കൊൽക്കത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അധ്യാപകരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിന്റെ ഭാഗമായായിരുന്നു റെയ്ഡ്. സ്‌റ്റേറ്റ് അൻഡസ്ട്രി ആന്റ് കൊമേഴ്‌സ് മിനിസ്റ്റർ പാർഥ ചാറ്റർജിയുടെ വസതിയിൽ ഉൾപ്പെടെ 13 ഇടത്താണ് റെയ്ഡ് നടന്നത്. മന്ത്രിയുടെ അടുത്ത അനുയായിയായ അർപിതാ മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വത്തുവകകളുടെ കണക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം ഒന്നടങ്കം. ആരാണ് ഈ അർപിത മുഖർജി ? ( who is arpita mukherjee )

21 കോടി രൂപയുടെ കറൻസികൾ, പത്ത് വസ്തുവകകളുടെ രേഖകൾ, 50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, 29 ലക്ഷം രൂപയുടെ സ്വർണം ഇങ്ങനെ നീളുന്നു അർപിതയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ധനത്തിന്റെ കണക്കുകൾ.

2,000 രൂപയുടേയും 500 രൂപയുടേയും നോട്ട് കെട്ടുകളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒപ്പം നിരവധി വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും എൻഫോഴ്‌സ്‌മെന്റഅ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി.

Read Also: എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്ന; അക്ഷത മൂർത്തിയുടെ ആസ്തി എത്ര ?

ആരാണ് അർപിത മുഖർജി ?

ബംഗാൾ മന്ത്രി പാർഥ ചാറ്റർജിയുടെ അടുത്ത അനുയായിയാണ് അർപിത. ബംഗാളി, ഒഡിയ, തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അർപിത ദക്ഷിണ കൊൽക്കത്തയിലെ പ്രശസ്തമായ ദുർഗാ പൂജയിലെ സജീവ സാന്നിധ്യമായിരുന്നു. ദുർഗ പൂജയുടെ പരസ്യചിത്രങ്ങളിലെല്ലാം അർപിതയുടെ മുഖമായിരുന്നു.

പാർഥ ചാറ്റർജിയുടെ ദുർഗാ പൂജ കമ്മിറ്റിയിലും ക്യാമ്പെയിനിലും അർപിത പങ്കെടുത്തിരുന്നു. അങ്ങനെയാണ് മന്ത്രിയുടെ അടുത്ത അനുയായി ആയി അർപിത മാറുന്നത്.

Story Highlights: who is arpita mukherjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here