Advertisement

ഇന്നും കണ്ണുനീര്‍ തോരാതെ അമലിന്റെ കുടുംബം; ട്വന്റിഫോര്‍ പരമ്പര ‘ഓണ്‍ലൈന്‍ കെണി’

July 27, 2022
Google News 2 minutes Read
amal death case online game trap

അമ്മയ്‌ക്കൊപ്പം വീട്ടില്‍ നിന്ന് ബാങ്കിലേക്കിറങ്ങിയ തൃശൂര്‍ ചേറ്റുവ സ്വദേശി അമലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത് ആറുമാസം നീണ്ട തെരച്ചിലിനൊടുവിലാണ്. മകനെ കാണാതായതോടെ മാതാപിതാക്കള്‍ ആദ്യം പരാതി നല്‍കുന്നത് വാടാനപ്പള്ളി പൊലീസില്‍. പൊലീസിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവസാനം പതിഞ്ഞത് തൃപ്രയാറായിരുന്നു. അമലിന്റെ കൈവശം ഫോണ്‍ ഉണ്ടായിരുന്നെങ്കിലും സ്വിച്ച് ഓഫ് ആയി. ഒരു മാസത്തെ കോള്‍ വിവരങ്ങള്‍ എടുത്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല…9amal death case online game trap)

2021 സെപ്തംബര്‍ 14നാണ് അമലിന്റെ മൃതദേഹം തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന വീട്ടില്‍ കണ്ടെത്തിയത്. അമലിന്റെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്ററിനുള്ളിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

എന്തിനാണ് തങ്ങളുടെ മകന്‍ ഈ കടുംകൈ ചെയ്തതെന്ന് മാതാപിതാക്കള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല. ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശ്ശേരി സനോജ്, ശില്‍പ ദമ്പതികളുടെ മകനായ അമല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി. പഠനത്തില്‍ എപ്പോഴും മികവുപുലര്‍ത്തിയിരുന്നു അമല്‍. കൊവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് വഴിമാറിയപ്പോഴാണ് ബിറ്റ്‌കോയിന്‍ ചതിക്കുഴിയിലേക്ക് വീഴുന്നത്. ഇത് തിരിച്ചറിയാന്‍ കുടുംബത്തിന് കഴിഞ്ഞില്ല. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആളാണ് അമല്‍. അമലിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കോളര്‍ഷിപ്പ് തുക ഉള്‍പ്പെടെ ഈ അക്കൗണ്ടിലേയ്ക്കാണ് വന്നിരുന്നത്. പതിനായിരം രൂപയോളം പേ.ടി.എം വഴി രണ്ട് അക്കൗണ്ടുകളിലേയ്ക്ക് പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സൂചനയുണ്ട്.

Read Also: തൃശൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന മൃതദേഹം അടഞ്ഞു കിടന്ന വീട്ടില്‍

ഇന്നും അമലിന്റെ അമ്മയുടെ കണ്ണുനീര്‍ തോരാതെ തുടരുകയാണ്. പഠനത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന അമല്‍ എങ്ങിനെയാണ് ഓണ്‍ലൈന്‍ ചതിക്കുഴിയിലേക്ക് വീണതെന്ന് ഇന്നും ഇവര്‍ക്ക് വ്യക്തമല്ല

അതിജീവക്കാനാകാത്ത വിധം തളര്‍ന്നുപോയ ശില്‍പയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയാണ് അയല്‍ക്കാരും ബന്ധുക്കളും.ശില്‍പയുടെ സുഹൃത്തും അയല്‍ക്കാരിയുമായ ഷബീനയുടെ വാക്കുകളിലുണ്ട് ഓണ്‍ലൈന്‍ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നവരോടുള്ള രോഷം. ഇനിയാര്‍ക്കും ഇത്തരം ഗതിയുണ്ടാകരുതെന്നതിനാലാണ് മകനെ നഷ്ടപ്പെട്ട അമ്മയുടെ തുറന്നുപറച്ചില്‍.

Story Highlights: amal death case online game trap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here