Advertisement

‘ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും പ്രതിയെ പിടികൂടിയില്ല’; എകെജി സെന്റർ ആക്രമണത്തെ ട്രോളി പികെ അബ്ദു റബ്ബ്

July 31, 2022
Google News 3 minutes Read
abdu rabb akg centre

എകെജി സെൻ്റർ ആക്രമണത്തെ ട്രോളി മുസ്ലിം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എകെജി സെൻ്ററിന് സമീപം ദിനേഷ് ബീഡി വലിച്ചവരെയും, ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ ഇതുവരെ പിടികൂടാനായില്ല എന്ന് അബ്ദു റബ്ബ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. (abdu rabb akg centre)

Read Also: ‘പ്രതിയെ കുറിച്ച് ഒരു സൂചന പോലുമില്ല’; എകെജി സെന്റർ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

അബ്ദു റബ്ബിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

റിക്റ്റർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ AKG സെൻ്റർ കുലുക്കം നടന്നിട്ട് ഒരു മാസമായി. അന്നേ ദിവസം AKG സെൻ്ററിന് സമീപം ദിനേഷ് ബീഡി വലിച്ചവരെയും, ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർത്ഥ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. പ്രതി വല്ല മാപ്ലാവോ, മറ്റോ ആണെങ്കിൽ UAPA നൽകാവുന്ന ഒരു കേസ്.! പ്രതി വല്ല ആർ.എസ്.എസുകാരനുമാണെങ്കിൽ ‘മാനസികരോഗി’യായി മുദ്ര കുത്താവുന്ന ഒരു കേസ്! പ്രതി വല്ല യു.ഡി.എഫുകാരനുമാണെങ്കിൽ അതിൻ്റെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം കോൺഗ്രസ്, ലീഗ് ഓഫീസുകളും തച്ചു തകർക്കാവുന്ന ഒരു കേസ്. പ്രതി വല്ല ഐ.എ.എസ് ഉദ്യോഗസ്ഥനോ, സർക്കാർ ഉദ്യോഗസ്ഥനോ ആണെങ്കിൽ ‘പ്രമോഷൻ’ നൽകി ശിക്ഷിക്കാവുന്ന ഒരു കേസ്! അത്തരമൊരു കേസാണ് യാതൊരു തുമ്പും വാലുമില്ലാതെ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നത്. പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് ‘പ്രമോഷൻ’ നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം…!

എകെജി സെൻറർ ആക്രമണ കേസിൽ ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി എസ് മധുസൂദനൻ അന്വേഷണത്തിന് നേതൃത്വം നൽകും. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് എസിയും സംഘത്തിൽ ഉണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നില്ല.

Story Highlights: pk abdu rabb akg centre attack troll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here