‘ഒരു നാള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കും ആളുകള്‍ ഇരച്ചുകയറും’; ഇന്ത്യയെ ശ്രീലങ്കയോട് താരതമ്യം ചെയ്ത് ഒവൈസി

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സമാനതകളുണ്ടെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ശ്രീലങ്കയില്‍ കാണുന്നത് പോലെ ജനങ്ങള്‍ ഒരു ദിവസം പ്രതിഷേധവുമായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയിലും പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് ഒവൈസി പറഞ്ഞു.
‘ജനങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഈ സാഹചര്യങ്ങള്‍ അവിടെയുമുണ്ട്. ലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ ആളുകള്‍ അതിക്രമിച്ചുകയറിയതുപോലെ ഒരു ദിവസം ആളുകള്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്.’ഒവൈസി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച ഒവൈസി, ഹിന്ദു-മുസ്ലിം രാഷ്ട്രീയം കാരണം ഈ രാജ്യത്ത് ഒരു സമുദായം മാത്രമേ തോറ്റിട്ടുള്ളൂ, അതാണ് മുസ്ലീങ്ങള്‍ എന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ, മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ചില ഘടകങ്ങള്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞിരുന്നു. ഈ ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് പേരെടുത്ത് പറയണമെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
Story Highlights: Asaduddin Owaisi comparing srilanka with india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here