Advertisement

വെള്ളം കുടിച്ച് അമിതഭാരം കുറയ്ക്കാം; എങ്ങനെയെന്ന് അറിയാം

August 1, 2022
Google News 2 minutes Read
drinking water helps lose weight

ശരീരത്തിനുണ്ടാകുന്ന അമിതഭാരം മൂലം പല ആരോഗ്യപ്രശ്‌നങ്ങളും വന്നേക്കാം. അതുകൊണ്ട് തന്നെ ഉയരത്തിന് ഒത്ത ഭാരമാണ് എപ്പോഴും നല്ലത്. അമിത ഭാരമാണ് നിങ്ങളെ അലട്ടുന്ന പ്രശ്‌നമെങ്കിൽ അതിനുള്ള പരിഹാരം നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്. വെള്ളം ! നാം ദിവസവും കുടിക്കുന്ന വെള്ളം നമ്മുടെ പ്രശ്‌നപരിഹാര മന്ത്രവും കൂടിയാണ്. ( drinking water helps lose weight )

ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അക്കാദമി ഓഫ് ന്യൂട്രീഷൻ ആന്റ് ഡയറ്റിക്‌സിലെ ഡയറ്റീഷ്യൻ റോക്‌സാന എഹസാനി പറയുന്നു.

ശരീരത്തിൽ ഏറ്റവും കൂടുതലുള്ളത് ജലമാണ്. ആരോഗ്യത്തിന് പ്രധാനമാണ് ശരിരയായ വെള്ളം കുടി. ശരീരത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനും ദഹനപ്രക്രിയ സുഗമമാക്കാനും വെള്ളം വേണം. അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു എന്നതുകൊണ്ട് തന്നെ വെള്ളം കുടിക്കുന്നത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് എഹ്‌സാനി പറയുന്നു.

Read Also: വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കിൽ എന്ത് സംഭവിക്കും? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

‘വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കുമ്പോൾ വലിയ അളവിൽ ഭക്ഷണം അകത്ത് ചെല്ലുന്നതിന് കാരണമാകും. എന്നാൽ ഭക്ഷണത്തിന് മുൻപ് വെള്ളം കുടിച്ചാൽ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാൻ സാധിക്കൂ.

എന്നാൽ എത്ര വെള്ളം കുടിക്കണം എന്നതാണ് ചോദ്യം. സാധാരണ എട്ട് ഗ്ലാസ് വെള്ളം കുടിക്കാനാണ് ആരോഗ്യ വിദ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ പതിനൊന്നര ഗ്ലാസ് വെള്ളം കുടിക്കണമെന്ന് യുഎസ് നാഷ്ണൽ അക്കാഡമി ഓഫ് സയൻസസ് അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കിൽ അതിനർത്ഥം നിങ്ങളെ വെള്ളം കുടിക്കുന്നില്ല എന്നാണ്. ശരീരത്തിൽ ജലാംശമുള്ള വ്യക്തി രണ്ട് മണിക്കൂറിനും നാല് മണിക്കൂറിനുമിടയിൽ മൂത്രം ഒഴിക്കാൻ പോയിരിക്കും. നാല് മണിക്കൂറിൽ കൂടുതൽ മൂത്രമൊഴിക്കാൻ തോന്നാതിരിക്കുകയാണെങ്കിലും അതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ നിർജലീകരണം ഉണ്ടെന്നാണ്. നിർജലീകരണം സംഭവിക്കുന്നത് ശരീരത്തിൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ഓർക്കുക.

Story Highlights: drinking water helps lose weight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here