‘കൂടെ നിന്ന എല്ലാവർക്കും നന്ദി’; സർക്കാർ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം ബഷീറിന്റെ കുടുംബം

ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം സ്വാഗതം ചെയ്ത് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ കുടുംബം. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് സഹോദരൻ അബ്ദുൾ റഹ്മാൻ ഹാജി പറഞ്ഞു.
കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ തീരുമാനം പിൻവലിക്കാൻ കടുത്ത പ്രതിഷേധം വേണ്ടിവന്നുവെന്നും സഹോദരൻ ചൂണ്ടിക്കാട്ടി.
ഇന്ന് രാത്രിയോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റികൊണ്ട് തീരുമാനം പുറത്ത് വന്നത്. കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേൽക്കും. സിവിൽ സർവീസ് കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലുള്ള ശ്രീറാമിനെ ആലപ്പുഴയിൽ കളക്ടറായി നിയമിച്ചതിന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നിർണായക സ്ഥാന മാറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here