‘എനിക്ക് വരുമാനമില്ല, ആ പണം എന്റേതല്ല’; പാര്‍ത്ഥ ചാറ്റര്‍ജി

അധ്യാപന നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത പണം തന്റേതല്ലെന്ന് ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. തന്റെ അടുത്ത അനുയായി അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വത്തുക്കളില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും തനിക്ക് വരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.(that’s not my money says partha Chatterjee)
ഓഗസ്റ്റ് രണ്ട് വരെ ഇഡിയുടെ കസ്റ്റഡിയിലാണ് പാര്‍ത്ഥ ചാറ്റര്‍ജി. കോടതി ഉത്തരവനുസരിച്ച് വൈദ്യപരിശോധനയ്ക്കായി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പാര്‍ത്ഥ ചാറ്റര്‍ജി മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പ്രതികരിച്ചത്. ഇ.ഡി പിടിച്ചെടുത്ത പണം തന്റേതല്ലെന്ന് ആവര്‍ത്തിച്ച ചാറ്റര്‍ജി, പിടിച്ചെടുത്ത 50 കോടിയെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് വരുമാനമില്ലെന്നും പ്രതികരിച്ചു.
Read Also: പശ്ചിമ ബംഗാളില്‍ മന്ത്രിയുടെ അനുയായിയുടെ വസതിയില്‍ റെയ്ഡ്; 20 കോടി രൂപ കണ്ടെടുത്ത് ഇഡി
എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയും കൂട്ടരും തന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് പണം സൂക്ഷിച്ചിരുന്നതെന്നും ആ മുറികളില്‍ കയറാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അര്‍പ്പിത മുഖര്‍ജി പറഞ്ഞു. ആറിലധികം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 8 കോടി രൂപ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. അര്‍പ്പിത മുഖര്‍ജിയുടെ പേരിലായിരുന്നു പല അക്കൗണ്ടുകളും. ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Story Highlights: that’s not my money says partha Chatterjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here