തിരുവനന്തപുരം നഗരസഭ സ്‌പോര്‍ട്‌സ് ടീം വിവാദം; ഭരണഘടനാ വിരുദ്ധ തീരുമാനമെന്ന് വി.ടി ബല്‍റാം

തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങള്‍ക്കായി നഗരസഭ ഏര്‍പ്പെടുത്തിയ ടീമിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം. കോര്‍പ്പറേഷന്‍ ഭരണക്കാരുടെ തീരുമാനം പ്രകടമായ അയിത്താചരണമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. എസ് സി, എസ് ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് നിയമപ്രകാരം കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.( vt balram reacts to thiruvananthapuram corporation sports team controversy)
‘പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ പൊതു ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി അവര്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ടീമുകളുണ്ടാക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണക്കാരുടെ തീരുമാനം പ്രകടമായ അയിത്താചരണമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്.
എസ് സി, എസ് ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് നിയമപ്രകാരം കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം’.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വിവാദങ്ങളില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. നഗരസഭയുടെ സദുദ്ദേശപരമായ തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണെന്ന് മേയര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അതിവിപുലമായ ഒരു പദ്ധതിയാണ് തയ്യാറെടുക്കുന്നത്. അത്തരം ഒരു പദ്ധതിയെ വിവാദത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മേയര്‍ പ്രതികരിച്ചു.
Read Also: നഗരസഭ സ്‌പോര്‍ട്‌സ് ടീം രൂപീകരണ വിവാദം; വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍
ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് രൂപീകരിച്ചിരിക്കുന്നത്. ഈ തരംതിരിവിലൂടെ സ്‌പോര്‍ട്‌സിനെയും എസ്.സി, എസ്.ടി ജനവിഭാഗങ്ങളെയും മേയര്‍ അപമാനിച്ചിരിക്കുകയാണെന്നായിരുന്നു സണ്ണി എം. കപിക്കാടിന്റെ പ്രതികരണം. വളരെ അലസമായ ജാതിബോധമാണ് മേയറെ ഭരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. അത് തിരുത്താന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: vt balram reacts to thiruvananthapuram corporation sports team controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here