Advertisement

ബ്ലാക് ഹെഡ്‌സ് അകറ്റാം; ഈ ടിപ്‌സുകള്‍ പരീക്ഷിച്ചുനോക്കൂ

August 5, 2022
Google News 2 minutes Read
blackheads removal easy tips

ബ്ലാക് ഹെഡ്‌സ് ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. ചര്‍മത്തിന് ആരോഗ്യകരമായ രീതിയില്‍ പല മാര്‍ഗങ്ങളിലൂടെയും ബ്ലാക് ഹെഡ്‌സ് പരിഹരിക്കാം. കുറഞ്ഞ ചെലവില്‍, വീട്ടില്‍ തന്നെ ലഭ്യമാകുന്ന സാധനങ്ങള്‍ കൊണ്ട് ഈ ടിപ്‌സ് ഒന്നു പരീക്ഷിച്ചുനോക്കൂ.(blackheads removal easy tips)

മുട്ട

മുഖത്തെ കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്‌സും കളയാന്‍ മുട്ടയിലെ വെള്ള സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും തേനും മുട്ടയുടെ വെള്ളയ്‌ക്കൊപ്പം ചേര്‍ത്ത് മിക്‌സാക്കി മുഖത്ത് നന്നായി പുരട്ടുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം വേണം ഇതെല്ലാം ചെയ്യാന്‍ എന്ന് പ്രത്യേകം ഓര്‍ക്കണം. മുഖത്ത് പുരട്ടിയ മിക്‌സ് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

ചെറുനാരങ്ങ

മുഖം ക്ലീന്‍ ചെയ്യാന്‍ നാരങ്ങയേക്കാള്‍ മികച്ചത് മറ്റൊന്നുമില്ല. മുഖത്തെ എണ്ണമയം അകറ്റാനും ചര്‍മം വൃത്തിയാക്കാനും തിളക്കം നിലനിര്‍ത്താനും നാരങ്ങ സഹായിക്കും. നാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു സ്പൂണ്‍ തേനിനൊപ്പം ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഒന്നിവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമായോ ഇത് ചെയ്താല്‍ ബ്ലാക് ഹെഡ്‌സ് വരുന്നത് ക്രമേണ ഇല്ലാതാകും.

ഓട്‌സും വാഴപ്പഴവും

കീടനാശിനി ചേര്‍ക്കാത്ത വാഴപ്പഴവും രണ്ട് സ്പൂണ്‍ ഓട്‌സ് പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഓട്‌സ് പൊടിയില്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങുന്ന ഓട്‌സ് ഫേളേക്‌സ് വെള്ളത്തില്‍ കുതിര്‍ത്തും ഉപയോഗിക്കാം. 5-7 മിനിറ്റ് കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകിക്കളയാം.

Read Also: മഴക്കാലത്തെ മുടി സംരക്ഷണം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

പഴത്തിന്റെ ഒപ്പം മാത്രമല്ല, ഓട്‌സ് തൈരിനൊപ്പം ചേര്‍ത്തും മുഖത്തിടാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സില്‍ ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകിക്കളയാം.

Story Highlights: blackheads removal easy tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here