ഉത്തരാഖണ്ഡിലെ ”ഹിമാലയൻ വയാഗ്ര”; ഒരു കിലോയുടെ വില 20 ലക്ഷം!

മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഉത്തരാഖണ്ഡിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഹിമാലയന്‍ പര്‍വ്വതനിരയിലുള്ള ഈ പ്രദേശം അപൂര്‍വ്വമായ ഔഷധ സസ്യങ്ങളുടെ നാട് കൂടിയാണ്. അവിടത്തെ വീടുകൾ, അപൂർവമായ പൂക്കൾ, വിലയേറിയ കൂണുകൾ, പ്രകൃതിഭംഗി, പുരാതനമായ ക്ഷേത്രങ്ങൾ തുടങ്ങിയവ എല്ലാവരെയും ആകർഷിക്കുന്നവയാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡിൽ മാത്രം കാണപ്പെടുന്ന അപൂർവയിനം കുമിള്‍ (കൂണ്‍) ആണ് ഹിമാലയൻ വയാഗ്ര. ലൈംഗിക ഉത്തേജന ഔഷധമായ ഇതിന്റെ വില കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഒരു കിലോ ഹിമാലയൻ വയാഗ്രയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 20 ലക്ഷം രൂപയാണ് വില. ( ‘Himalayan viagra’ in Uttarakhand; 20 lakhs per kg )

ഉത്തരാഖണ്ഡിലെ ഉയര്‍ന്ന പ്രദേശങ്ങളായ പിത്തോരഗഡ്, ചമോലി തുടങ്ങിയ ജില്ലകളിലാണ് ഇത് കാണപ്പെടുന്നത്. ഇരുപത് ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് ഇതിന് വളരാന്‍ അനുയോജ്യമായ കാലാവസ്ഥ. യാര്‍ട്ട്‌സ ഗണ്‍ബു, യാര്‍സഗുംബ, കീഡ ജാഡി എന്നിങ്ങനെ വിവിധ പേരുകളിലാണ് ഹിമാലയൻ വയാഗ്ര അറിയപ്പെടുന്നത്. ഓഫിയോകോര്‍ഡിസെപ്‌സ് സിനെന്‍സിസ് (Ophiocordyceps sinensis) എന്നാണ് ഹിമാലയൻ വയാഗ്രയുടെ ശാസ്ത്രീയ നാമം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫംഗസുകളിൽ ഒന്നാണിത്.
Read Also: ‘പുണ്യമായ നദിയെ മലിനമാക്കുന്നു’: ഗംഗാ നദിയയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) വംശനാശഭീഷണി നേരിടുന്ന കൂണുകളുടെ പട്ടികയിൽ ഹിമാലയൻ വയാഗ്രയുമുണ്ട്. അമിതമായ വിളവെടുപ്പിനെ തുടർന്ന് കഴിഞ്ഞ 15 വർഷത്തിനിടയിൽ ഹിമാലയൻ വയാഗ്രയുടെ വ്യാപനം 30% കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. മഞ്ഞ നിറത്തിലുള്ള ചെറിയൊരു വടിപോലെ അല്ലെങ്കില്‍ വേരിനോട് സാമ്യമുള്ള രൂപത്തിലാണ് ഇവ വളരുന്നത്.
പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനും സ്ത്രീകളില്‍ ലൈംഗികാസക്തി സൃഷ്ടിക്കാനുമുള്ള ഔഷധമെന്ന നിലയിലാണ് ഹിമാലയൻ വയാഗ്ര അറിയപ്പെടുന്നത്. മാരകമായ മുഴകള്‍, ആസ്ത്മ, പ്രമേഹം, ചുമ, ജലദോഷം, മഞ്ഞപ്പിത്തം, ആല്‍ക്കഹോള്‍ ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ മാറാനും ഇത് ഉപയോഗിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ (11,500 അടി) ഉയരത്തില്‍, തിബറ്റന്‍ പീഠഭൂമിയിലാണ് ഹിമാലയൻ വയാഗ്ര കാണപ്പെടുന്നത്. ഉത്തരാഖണ്ഡിലെ മലനിരകളിലാണ് ഇത് കൂടുതലും വളരുന്നത്. തിബറ്റന്‍ പീഠഭൂമിയില്‍ ഗാന്‍സു, ക്വിങ്ഹായ്, യുനാന്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലും ഈ ഫംഗസിനെ കാണാം.
Story Highlights: ‘Himalayan viagra’ in Uttarakhand; 20 lakhs per kg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here