Advertisement

‘ചൈനീസ് പത്രപ്രവര്‍ത്തകനുമായി അടുത്ത ബന്ധം’; നാന്‍സി പെലോസിയുടെ പേരില്‍ വ്യാജ പ്രചാരണം

August 6, 2022
Google News 3 minutes Read
fake news about nancy pelosi and a chinese journalist

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും മുതിര്‍ന്ന ചൈനീസ് പത്രപ്രവര്‍ത്തകനും തമ്മിലുള്ള സൗഹൃദം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനിടയിലാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.(fake news about nancy pelosi and a chinese journalist)

നാന്‍സി പെലോസിയുടെയും ഹു സിചിന്‍ എന്ന ചൈനീസ് പത്രപ്രവര്‍ത്തകന്റെയും യൗവന കാലത്തേതാണ് ചിത്രം. ഇരുവരും തമ്മില്‍ പണ്ട് മുതലേ അടുത്ത ബന്ധമുണ്ടെന്നതിന് തെളിവാണ് ഈ ചിത്രമെന്നാണ് പ്രചരിക്കുന്നത്. ചൈനയിലെ ഗ്ലോബല്‍ ടൈംസ് പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫാണ് ചിത്രത്തിലുള്ള സിചിന്‍.

നാന്‍സി പെലോസി തായ് വാന്‍ സന്ദര്‍ശനം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന തന്റെ ഒരു ട്വീറ്റ് സിചിന്‍ അടുത്തിടെ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

Read Also: യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജം [24 Fact Check]

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം നാന്‍സി പെലോസി തന്റെ കുടുംബത്തിനൊപ്പമിരിക്കുന്ന ഫോട്ടോയില്‍ നിന്ന് എഡിറ്റ് ചെയ്തെടുത്തതാണ്. നാന്‍സി പെലോസിയും സിചിനും തമ്മില്‍ ഒരു സൗഹൃദവുമില്ലെന്ന് വ്യക്തം.

Story Highlights: fake news about nancy pelosi and a chinese journalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here