Advertisement

പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതിനെതിരെ നടപടി

August 8, 2022
Google News 2 minutes Read

പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതിനെതിരെ നടപടി. ബിനാമികള്‍ തട്ടിയെടുത്ത ഒമ്പതു പമ്പുകള്‍ തിരികെ നല്‍കാന്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടു. പമ്പുകള്‍ അനുവദിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ പെട്രോളിയം കമ്പിനികള്‍ക്കും പെട്രോളിയം മന്ത്രാലയത്തിനും നിര്‍ദേശം കൊടുത്തു. പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പെട്രോള്‍ പമ്പുകള്‍ ബിനാമികള്‍ തട്ടിയെടുക്കുന്നതായി ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

ആദ്യഘട്ടത്തില്‍ ഒമ്പതു പമ്പുകളാണ് ഇത്തരത്തില്‍ ബിനാമികളുടെ കൈയില്‍ നിന്നും യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നതിന് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും പെട്രോളിയം മന്ത്രാലയത്തിനും നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം ഓഹരികള്‍ പുറത്തു നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രം ഭേദഗതി വരുത്തണമെന്നുള്ളതാണ്.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

2020 മാര്‍ഗനിര്‍ദേശത്തിലാണ് ഇത്തരത്തില്‍ ഭേദഗതി വരുത്തേണ്ടതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിനാമികള്‍ പമ്പ് തട്ടിയെടുക്കുന്നത് തടയുന്നതിനുള്ള ഭേദഗതിയാണ് നടത്തേണ്ടത്. അതായത് സാമ്പത്തിക ബാധ്യതയും ലാഭ വിഹിതവും സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ പാങ്കളിത്തത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇത് മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തണം. സാമ്പത്തിക നഷ്ടത്തിലായ എസ്‌സി എസ്ടി വിഭാഗത്തില്‍പ്പെടുന്ന പമ്പുകള്‍ക്ക് 25 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Story Highlights: Action against extortion of sc st petrol pump and gas agencies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here