Advertisement

കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം

August 8, 2022
Google News 1 minute Read

കൊല്ലം നഗരത്തിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേർക്കാണ് കടിയേറ്റത്. സ്വൈര്യ ജീവിതത്തിന് വിഘാതമാകുമ്പോഴും കൊല്ലം നഗരസഭ ഒന്നും ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.

വൈകുന്നേരങ്ങളിലാണ് നായ്ക്കളുടെ ആക്രമണം കൂടുതലും. ശാന്തഭാവം കൈവിടുകയും, രൗദ്രഭാവത്തിൽ യാത്രക്കാരെയും നാട്ടുകാരെയും കച്ചവടക്കാരെയും പട്ടികൾ കടിച്ചു കീറും. കഴിഞ്ഞ ദിവസം ആശ്രമത്തുള്ള സ്വകാര്യ സ്കാനിംഗ് സെന്ററിന് സമീപത്ത് പേപ്പട്ടി 10 പേരെയാണ് കടിച്ച് പരുക്കേൽപ്പിച്ചത്. ആഴ്ചകൾക്ക് മുമ്പ് കർബല ജംഗ്ഷനിൽ പതിനഞ്ചിലധികം പേരെ നായകൾ ആക്രമിച്ചു.

കച്ചവടക്കാരും കാൽനട യാത്രക്കാരും തെരുവ് നായ ഭീതിയിലാണ്. നാട്ടുകാർ പലതവണ പരാതി പറഞ്ഞെങ്കിലും നഗരസഭയുടെ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭാ വന്ദ്യകരിക്കാൻ കൊണ്ടുപോയ നായ പ്രസവിച്ചു എന്ന് ആരോപണവും നേരത്തെ തന്നെ നിലവിൽ ഉണ്ടായിരുന്നു.

Story Highlights: Stray dog ​​attacks in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here