Advertisement

‘റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ട’ : ടി. ഇളങ്കോവൻ

August 9, 2022
Google News 3 minutes Read
no need to pay tolls if roads are bad

റോഡുകൾ മോശമാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ . അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോററ്റി തന്നെ വ്യക്തമാക്കിട്ടുണ്ട്. കേരളത്തിലെ റോഡുകൾ അപകട രഹിതമാക്കുകയാണ് ലക്ഷ്യമെന്നും ടി. ഇളങ്കോവൻ പറഞ്ഞു. ( no need to pay tolls if roads are bad )

അതിനിടെ, റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ രംഗത്ത് വന്നു. പരാതി ലഭിച്ച് നാലു ദിവസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിൽ പിഡബ്ളുഡിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നവരെ ഇതിനായി ഉപയോഗിക്കാം. പരാതികളിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ഓരോ ദിവസവും സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും പൊതുമരാമത്ത് സെക്രട്ടറി നിർദ്ദേശിച്ചു.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

റോഡിലെ കുഴികളെ സംബന്ധിച്ച് വ്യാപകമായ പരാതികളുയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇടപെടൽ. റോഡുകളെകുറിച്ചുള്ള പരാതികൾ അറിയിക്കാനും പരിഹാരമുണ്ടാക്കാനുമായി പിഡബ്ള്യുഡി ഫോർ യു എന്ന ആപ്പ് സർക്കാർ സജ്ജമാക്കിയിരുന്നു. എന്നാൽ എൻജിനീയർമാർ ഇതിൽ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാത്തതാണ് ഇപ്പോഴത്തെ പരാതി പ്രളയത്തിന് ഇടയാക്കിയതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. തുടർന്നാണ് സർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. പരാതി ലഭിച്ച് നാലു ദിവസത്തിനകം പരാതി പരിഹരിക്കണം. ഇതിനായി പി.ഡബ്ളുഡിയുടെ കരാർ ഏറ്റെടുത്തിട്ടുള്ള കരാറുകാരെ ഉപയോഗിക്കാം. എസ്. എം.എസ്, ഇ-മെയിൽ വഴി ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർമാർ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യണം. കെ.എസ്.റ്റി.പിയും വിവരങ്ങൾ എൻജിനീയർമാർക്ക് കൈമാറണം. ഇതിനായി പിഡ്ബളുഡിയുടെ ആപ്പും ഐറോഡ്സ് സോഫ്റ്റവെയറും ഉപയോഗിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. പരാതി നൽകിവരെ ബന്ധപ്പെട്ട്് പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കണം. ഇതിന്റെ എല്ലാ രേഖകളും പിന്നീട് ഓഡിറ്റിനായി സൂക്ഷിക്കണമെന്നും റോഡിലെ അറ്റകുറ്റപ്പണികളുടെ നിരീക്ഷണം എക്സിക്യുട്ടീവ് എൻജിീയർമാർക്കായിരിക്കുമെന്നും പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാർ നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പരാതികളുടെ അവസ്ഥയും പുരോഗതിയും സംബന്ധിച്ചു എല്ലാ ദിവസവും ഏഴു മണിക്ക് കെ.എസ്.റ്റി.പി സൂപ്രണ്ടിംഗ് എൻജിനീയർ സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും സർക്കാർ വ്യക്തമാക്കി.

Story Highlights: no need to pay tolls if roads are bad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here