‘ഞാൻ തടവിലല്ല, ചിത്രങ്ങൾ ഇർഷാദിൽ നിന്ന് സ്വർണം ലഭിക്കാൻ ചിത്രീകരിച്ചത്’; വെളിപ്പെടുത്തി ജസീൽ

തടവിൽ അല്ലെന്ന് സ്വർണക്കടത്ത് സംഘം ദുബായിൽ തടവിലാക്കിയ ജസീൽ ട്വന്റിഫോറിനോട്. നേരത്തെ പുറത്ത് വന്ന ചിത്രങ്ങൾ, തടവിലെന്നുകാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചതാണെന്നും ജസീൽ പറഞ്ഞു. ( jaseel revelation about kidnapping )
സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിനെ മുഖ്യപ്രതി നാസറിന് പരിചയപെടുത്തിയത് ജസീൽ ആണ്. ജസീലിനെ സ്വർണക്കടത്ത് സംഘം ദുബായിൽ തടവിലാക്കി എന്ന് കൂത്ത്പറമ്പ് പോലിസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. ഭാര്യ നിസയുടെ പരാതിയിൽ പെരുവണ്ണാമുഴി പോലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇർഷാദ് മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. ആഴ്ചകൾക്ക് മുൻപ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇൻഷാദിന്റേതാണെന്ന് പൊലീസ് കണ്ടെത്തി.
കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇർഷാദിനെ വിട്ട് കിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകിയിരുന്നു. ഇർഷാദ് മരിച്ച വിവരം മറച്ചു വച്ചാണ് സ്വർണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അൻപതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നൽകി. പണമിടപാടുമായി ബന്ധപെട്ട ശബ്ദരേയും ബാങ്ക് ഇടപാട് രേഖകളും 24ന് ലഭിച്ചു. പണം നൽകിയ ശേഷമാണ് ഇർഷാദ് മരിച്ചെന്ന വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Story Highlights: jaseel revelation about kidnapping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here