ഭാര്യയോടുള്ള ദേഷ്യം, ഇരട്ടക്കുട്ടികളിൽ ഒരാളെ അച്ഛൻ കൊലപ്പെടുത്തി

ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇരട്ടക്കുട്ടികളിൽ ഒരാളെ പിതാവ് കൊലപ്പെടുത്തി. ഒരു വയസുള്ള മകനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം പ്രതി ഒളിവിലാണ്. ഫരീദാബാദിലാണ് സംഭവം.
തൻ്റെ അനുവാദമില്ലാതെ രക്ഷാബന്ധൻ ആഘോഷിക്കാൻ ഭാര്യ മാതൃവീട്ടിൽ പോയതാണ് പ്രതിയെ ചൊടിപ്പിച്ചത്. ഭാര്യ വീട്ടിൽ തിരിച്ചെത്തിയ ശേഷം മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസിൽ അറിയിക്കുകയും ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
അമ്മയുടെ പരാതിയിൽ ഓൾഡ് ഫരീദാബാദ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അന്വേഷണം നടക്കുകയാണെന്നും, പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതി കൂലിപ്പണിക്കാരനാണ്.
Story Highlights: Angry With Wife Man Kills Their Year-Old Child With Pillow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here