India at 75 ‘എല്ലാ വീടുകളിലും ത്രിവർണ പതാക’; പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകൾ

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകൾ. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസ് ശൃംഖലകളുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരന്മാരെയും ഹർ ഖർ തിരങ്ക പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ പോസ്റ്റ് ഓഫിസുകളിലൂടെ നേരിട്ടും ഓൺലൈനിലൂടെയും വിൽപന നടത്തിയെന്നും തപാൽ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.(india at 75 department of posts sells over 1 crore national flags in 10days)
ഓഗസ്റ്റ് ഒന്നു മുതൽ തന്നെ ഇപോസ്റ്റ് ഓഫിസ് പോർട്ടൽ വഴിയുള്ള ദേശീയ പതാക വിൽപന തുടങ്ങിയിരുന്നു. ഓൺലൈനിൽ ഓർഡൽ നൽകുന്നവർക്ക് സൗജന്യമായി പതാകകൾ വീടുകളിൽ എത്തിച്ചുനൽകും.എല്ലാ വീടുകളിലും ത്രിവർണ പാതക (ഹർ ഖർ തിരങ്ക) എന്ന ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റൽ വകുപ്പ് നേരിട്ടും ഓൺലൈൻ വഴിയും പതാക വാങ്ങുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
25 രൂപയാണ് ഒരു പതാകയുടെ വില. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിന് വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. കഴിഞ്ഞ പത്തുദിവസത്തിനിടെ പോസ്റ്റൽ വകുപ്പ് രാജ്യത്തെ ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫിസുകൾ വഴി ഒരു കോടിയിലധികം പതാകകളാണ് വിൽപന നടത്തിയത്.
Story Highlights: india at 75 department of posts sells over 1 crore national flags in 10days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here