Advertisement

ജലീലിനെ തിരുത്തി സിപിഐഎം; പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്ന് ഇ പി ജയരാജന്‍

August 13, 2022
Google News 3 minutes Read

കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ മുന്‍മന്ത്രി കെ ടി ജലീല്‍ പിന്‍വലിച്ചത് സിപിഐഎം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്. ജലീലിനെതിരെ സിപിഐഎം കടുത്ത നടപടി സ്വീകരിക്കണമെന്ന് ബിജെപി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റിനെച്ചൊല്ലി വിവാദങ്ങളും ആക്ഷേപവും കടുത്തതോടെ സിപിഐഎം ജലീലിനോട് പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ആരും വ്യതിചലിക്കില്ലെന്നാണ് ജലീല്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. (cpim ask jaleel to withdraw controversial facebook post on kashmir)

പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ അറിയിച്ചത്. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു.

Read Also: India at 75 : ജാതിയും മതവും മറന്ന് രണ്ട് സമുദായത്തിൽപ്പെട്ടവർ ഒന്നിച്ചപ്പോൾ കുഞ്ഞിനിട്ടത് വെറൈറ്റി പേര്

സിപിഐഎം നിര്‍ദേശിച്ച പ്രകാരമാണ് ജലീല്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം.

Story Highlights: cpim ask jaleel to withdraw controversial facebook post on kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here